ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 12 വർഷത്തിലെ 163 (അധിവർഷത്തിൽ 164)-ാം ദിനമാണ്
🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻
💠ബാലവേല വിരുദ്ധദിനം (അന്താരാഷ്ട്രം)
💠കുട്ടികളുടെ ദിനം (ഹെയ്തി)
💠ദേശീയ റെഡ് റോസ് ദിനം
💠ദേശീയ സ്നേഹദിനം
💠ദേശീയ പീനട്ട് ബട്ടർ കുക്കി ദിനം
💠ദേശീയ ജെർകി ദിനം
💠റഷ്യ ദിനം (റഷ്യ)
💠ജൂൺ 12 അനുസ്മരണം (ലാഗോസ് സ്റ്റേറ്റ്)
💠സ്വാതന്ത്ര്യദിനം, 1898 ൽ സ്പെയിനിൽ നിന്ന് ഫിലിപ്പീൻസിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു.
💠ഹെൽസിങ്കി ഡേ (ഫിൻലാൻഡ്)
💠ഡയ ഡോസ് നമോറാഡോസ് (ബ്രസീൽ)
💠ചാക്കോ ആർമിസ്റ്റിസ് ഡേ (പരാഗ്വേ)
🌹ചരിത്ര സംഭവങ്ങൾ🌹 🔻🔻🔻
🌐910 – ഓഗ്സ്ബർഗ് യുദ്ധം: നാടോടികളായ യോദ്ധാക്കളുടെ പ്രസിദ്ധമായ റിട്രീറ്റ് തന്ത്രം ഉപയോഗിച്ച് ഹംഗേറിയൻ രാജാവ് ലൂയിസ് ദി ചൈൽഡിന് കീഴിലുള്ള കിഴക്കൻ ഫ്രാങ്കിഷ് സൈന്യത്തെ പരാജയപ്പെടുത്തി
🌐1665 – തോമസ് വില്ലറ്റിനെ ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മേയറായി നിയമിച്ചു.
🌐1776 – വിർജീനിയ അവകാശ പ്രഖ്യാപനം അംഗീകരിച്ചു.
🌐1817 – സൈക്കിളിന്റെ ആദ്യകാല രൂപം, ഡാൻഡി കുതിര, കാൾ വോൺ ഡ്രെയിസ് ഓടിച്ചു.
🌐1898 – ഫിലിപ്പൈൻ സ്വാതന്ത്ര്യപ്പോരാളികൾ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
🌐1939 – ന്യൂയോർക്കിലെ കൂപ്പർസ്റ്റൗണിൽ ബേസ്ബോൾ ഹാൾ ഓഫ് ഫെയിം തുറന്നു.
🌐1990 – റഷ്യ ദിനം: റഷ്യൻ ഫെഡറേഷന്റെ പാർലമെന്റ് പരമാധികാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
🌐1991 – റഷ്യക്കാർ ആദ്യമായി ബോറിസ് യെൽറ്റ്സിനെ റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
🌐1997 – എലിസബത്ത് രാജ്ഞി ലണ്ടനിലെ ഗ്ലോബ് തിയേറ്റർ വീണ്ടും തുറന്നു.
🌹ജൻമദിനങ്ങൾ🌹 🔻🔻🔻
🌹ഇ. ശ്രീധരൻ – ഇന്ത്യക്കാരനായ ഒരു സാങ്കേതികവിദഗ്ദ്ധനാണ് ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ (ജനനം:12 ജൂലൈ 1932 പാലക്കാട് കേരളം). ഇദ്ദേഹത്തെ ബഹുമാന പുരസ്സരം “മെട്രോ മാൻ ” എന്നും വിളിക്കുന്നു . ഇന്ത്യൻ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി.ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട് .2005 -ൽ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ “ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ” പുരസ്‍കാരം നൽകി ആദരിക്കുകയുണ്ടായി.
🌹ആൻ ഫ്രാങ്ക് – ജർമ്മനിയിൽ നിന്നുമുള്ള ഒരു എഴുത്തുകാരിയായിരുന്നു ആൻ ഫ്രാങ്ക്. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുമ്പോൾ ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകൾ. 1947-ലാണ് ആൻ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്.
🌹ജഗദീഷ് – ഒരു മലയാളചലച്ചിത്രനടനാണ് ജഗദീഷ്. കോളേജ് പ്രൊഫസറയിരുന്നു. 1984 നവോദയയുടെ ‘മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ’ അഭിനയ രംഗത്തെത്തി.വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുന്നു. ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുൻപ് കലാലയാദ്ധ്യാപകനായിരുന്നു ജഗദീഷ്.
🌹പദ്മിനി – 250 ലധികം ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് പദ്മിനി. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാർ ൽ ഒരാളായിരുന്നു പദ്മിനി. മലയാളചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വർഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരാ നാം ജോക്കർ തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ജെ. ശശികുമാർ സംവിധാനം ചെയ്ത ഡോളർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
🌹അഖില ശശിധരൻ – അഖില ശശിധരൻ (ജനനം: 1989 ജൂൺ 12) തെക്കേ ഇന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയും, നർത്തകയും, ടെലിവിഷൻ അവതാരകയുമാണ്. കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് ജനനം. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച അഖില, 2007-ൽ ഏഷ്യാനെറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന മലയാളചലച്ചിത്രത്തിൽ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഖില ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്
🌹കൃഷ്ണസ്വാമി സുന്ദര പരിപൂർണൻ – 1994 മുതൽ 1997 വരെ സുപ്രീം കോടതിയുടെ ജസ്റ്റിസായിരുന്നു. കൂടാതെ കേരളത്തിലെ ദേവസ്വം ബോർഡുകളെ സംബന്ധിച്ച സുപ്രധാനമായ വിധിന്യായങ്ങളിൽ പ്രശസ്തനായിരുന്നു അദ്ദേഹം.
🌹യേശുദാസൻ – കേരളത്തിലെ ഒരു ജനപ്രിയ കാർട്ടൂണിസ്റ്റാണ് യേശുദാസൻ (ജനനം: 1938 ജൂൺ 12). ചാക്കേലാത്ത് ജോൺ യേശുദാസൻ എന്നാണ് പൂർണ്ണനാമം.ലോകം യുദ്ധക്കൊതിയനെന്നു വിളിച്ചിരുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ ഡഗ്ലസ് ഒരു ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതാണ് യേശുദാസൻ വരച്ച ആദ്യത്തെ കാർട്ടൂൺ. വൈക്കം ചന്ദ്രശേഖരൻ നായർ പേരു നൽകിയ ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി.
🌹ടി. കൃഷ്ണനുണ്ണി – ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശബ്ദ ഡിസൈനർമാരിൽ ഒരാളാണ്. ഒന്നിലധികം ദേശീയ ചലച്ചിത്ര അവാർഡുകളും കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
🌹ആന്റണി ഈഡിൻ – കൺസർവേറ്റിവ് പാർട്ടിയുടെ രാഷ്ട്രീയ നേതാവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാണ് റൊബർട്ട് ആന്റണി ഈഡിൻ KG, MC, PC (ജനനം: 1897 ജൂൺ 12 – മരണം: 1977 ജനുവരി 14). 1955 മുതൽ 1957 വരെ ഈഡിൻ പ്രധാനമന്ത്രിയായിരുന്നു.
🌹ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് – കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റു് നേതാക്കളിലൊരാളും കവിയും സ്വാതന്ത്രസമരസേനാനിയുമായിരുന്നു താഴേക്കാട്ടു തിമിരിമനയിൽ സുബ്രഹ്മണ്യൻ തിരുമുമ്പ് എന്ന ടി. എസ്. തിരുമുമ്പ്. ഉപ്പു സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. കർഷക സംഘം നേതാവായിരുന്നു.
🌹നരേന്ദ്ര സിങ് തോമർ – ബി.ജെ.പി നേതാവും പതിനാറാം ലോക്സഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയാണ് നരേന്ദ്ര സിങ് തോമർ (ജനനം 12 ജൂൺ 1957). പഞ്ചായത്തീരാജ്, ഖനി, സ്റ്റീൽ, എന്നീ വകുപ്പുകളുടെ ചുമതലയുമുണ്ട്. മധ്യപ്രദേശിലെ മൊറീന ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്.
🌹ബി.ജി. വർഗീസ് – ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് ബി.ജി. വർഗീസ് (12 ജൂൺ 1926 – 30 ഡിസംബർ 2014). ബൂബ്ലി ജോർജ് വർഗീസ് എന്ന് മുഴുവൻ പേര്. മലയാളിയായ വർഗീസ് ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപരായി ജോലിചെയ്ത വർഗീസ് ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂർത്തങ്ങളും റിപ്പോർട്ട് ചെയ്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിട്ടുണ്ട്.
🌹ശാരദ – മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാരദ (ജനനം: ജൂൺ 12, 1945). ശാരദ ജനിച്ചത് ആന്ധ്രപ്രദേശിലാണ് . പ്രധാനമായും മലയാളചലച്ചിത്രങ്ങളിലാണ് ശാരദ അഭിനയിച്ചിട്ടുള്ളതെങ്കിലും തെലുങ്ക് ഭാഷയിലും നല്ല വേഷങ്ങൾ ശാരദ ചെയ്തിട്ടുണ്ട്.
🌷സ്മരണകൾ🌷 🔻🔻🔻
🌷അന്നമനട പരമേശ്വര മാരാർ – പഞ്ചവാദ്യരംഗത്ത് തിമിലവിദഗ്ദ്ധരിൽ പ്രഥമഗണനീയനായ കലാകാരനാണ് അന്നമനട പരമേശ്വര മാരാർ (1952-2019). കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
🌷എസ്.പി. പിള്ള – മലയാളചലച്ചിത്ര രംഗത്തെ ആദ്യകാല ഹാസ്യനടൻമാരിൽ ഒരാളാണു എസ്.പി. പിള്ള.നാടകത്തിൽ പകരക്കാരനായുള്ള ആദ്യ അഭിനയം ശ്രദ്ധ നേടിയതിനെ തുടർന്ന് സ്ഥിരം നടനായി. അപ്പൻ തമ്പുരാന്റെ ഭൂതരായർ ആയിരുന്നു ആദ്യ ചലച്ചിത്രം. പക്ഷേ അതു വെളിയിൽ വന്നില്ല. സി. മാധവൻ പിള്ളയുടെ ജ്ഞാനാംബിക (1940) ആണ് ആദ്യം പുറത്തിറങ്ങിയ ചിത്രം.പ്രമുഖ ചലച്ചിത്ര-സീരിയൽ നടി മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേരമകളാണ്.
🌷പി.എൽ. ദേശ്പാണ്ഡെ – കാളിദാസ് സമ്മാനാർഹനായ മറാഠി നാടകകൃത്തും ഹാസ്യസാഹിത്യകാരനുമായിരുന്നു പി.എൽ. ദേശ്പാണ്ഡെ. സിനിമ, നാടക രംഗങ്ങളിലും പ്രശസ്തനായ ഇദ്ദേഹം അൻപതോളം കൃതികളുടെ രചയിതാവാണ്. പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ എന്നാണ് പൂർണമായ പേര്.
🌷ഫ്രെഡറിക് പാസി – സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാക്കളിൽ ഒരാളാണ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഫ്രെഡറിക് പാസി(മെയ് 20, 1822 – ജൂൺ 12, 1912). 1901ൽ സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം ഷോൺ ഹെൻറി ഡ്യൂനന്റുമായി അദ്ദേഹം പങ്കിട്ടു.
🌷ശക്തിപദ രാജ്ഗുരു – ബംഗാളി നോവലിസ്റ്റും നിരവധി ചലച്ചിത്രങ്ങളുടെ കഥാകൃത്തുമായിരുന്നു ശക്തിപദ രാജ്ഗുരു (1 ഫെബ്രുവരി 1922 – 12 ജൂൺ 2014). ഋത്വിക് ഘട്ടക്കിന്റെ “മേഘ ധാക്ക താര” (മേഘം മറച്ച താരം) എന്ന സിനിമയുടെയും അമിതാഭ് ബച്ചൻ അഭിനയിച്ച “ബർസാത്ത് കി ഏക് രാത്തിന്റെയും കഥ ഇദ്ദേഹം രചിച്ചതാണ്. നൂറിലധികം നോവലുകൾ രചിച്ചു. പല നോവലുകളും ബംഗാളി – ഹിന്ദി സിനിമകൾക്ക് പ്രമേയമായി. ചലച്ചിത്രങ്ങൾക്ക് അനുയോജ്യമായ കഥയെഴുത്തുകാരിൽ പ്രമുഖനായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു.
🌷ശൈലജ ആചാര്യ – നേപ്പാളിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന അംഗവും നേപ്പാളിലെ ആദ്യത്തെ വനിതാ ഉപപ്രധാനമന്ത്രിയുമായിരുന്നു ശൈലജ ആചാര്യ (ജ: 1944 – ജൂൺ 12, 2009). നേപ്പാളി കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ശൈലജ 1998ലാണ് ചുരുങ്ങിയ കാലത്തേയ്ക്ക് ഉപപ്രധാനമന്ത്രിപദം ഏറ്റെടുത്തത്.
🌷സൗൾ അലിൻസ്കി – അമേരിക്കൻ ജൂതവംശ ഏകോപകനും നേതാവും എഴുത്തുകാരനുമാണ് സൗൾ അലിൻസ്കി(January 30, 1909 – June 12, 1972).ഇദ്ദേഹത്തെ ആധുനിക വംശ ഏകോപക സ്ഥാപകനായി കരുതുന്നു.റൂൾ ഫോർ റാഡിക്കൽസിന്റെ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവാണ് ഇദ്ദേഹം.
🌷മാർക്വിസ് ഡി ലോറിസ്റ്റൺ – ഒരു ഫ്രഞ്ച് പട്ടാളക്കാരനും സ്കോട്ടിഷ് വംശജനായ നയതന്ത്രജ്ഞനും നെപ്പോളിയൻ യുദ്ധകാലത്ത് ഫ്രഞ്ച് സൈന്യത്തിലെ ഒരു പൊതു ഉദ്യോഗസ്ഥനുമായിരുന്നു. ആർക്ക് ഡി ട്രയോംഫിന് കീഴിൽ ആലേഖനം ചെയ്ത പേരുകളിൽ ഒന്നാണ് ലോറിസ്റ്റൺ.
🌷അമിൻ ഉദ്ദീൻ അഹ്മദ് ഖാൻ – 1926 മുതൽ 1947 വരെ ഭരിച്ച ലോഹാറു രാജഭരണത്തിലെ അവസാന നവാബായിരുന്നു അമിൻ ഉദ്ദീൻ അഹ്മദ് ഖാൻ.ഹിമാചൽ പ്രദേശിന്റെ രണ്ടാം ഗവർണറായും (1977–1981) പഞ്ചാബിലെ പതിനൊന്നാമത്തെ ഗവർണറായും (1981–1982) അദ്ദേഹത്തെ നിയമിച്ചു.തന്റെ കുടുംബത്തിന്റെ പ്രസിദ്ധവും വിലപ്പെട്ടതുമായ ലൈബ്രറി ശേഖരം അദ്ദേഹം റാംപൂരിലെ റാസ ലൈബ്രറിക്ക് നൽകി.