ഇന്ന് ജൂൺ 13 ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 13 വർഷത്തിലെ 164 (അധിവർഷത്തിൽ 165)-ാം ദിനമാണ്
🌷ദിനാചരണങ്ങൾ
🔹ലോക പാവ ദിനം (World Doll Day) – ജൂൺ മാസത്തെ രണ്ടാമത്തെ ശനിയാഴ്ച
🔹അന്താരാഷ്ട്ര പാണ്ഡുരോഗ അവബോധ ദിനം (International Albinism Awareness Day)
🔹ദേശീയ തയ്യൽയന്ത്ര ദിനം (National Sewing Machine Day) – ചില രാജ്യങ്ങളിൽ സെപ്റ്റംബർ 10 ന് ആചരിക്കുന്നു
🔹ഹംഗറിയിൽ കണ്ടുപിടുത്തക്കാരുടെ ദിനം
🔹Worldwide Knit in Public Day
🔹International Axe Throwing Day
🔹World Softball Day
🔹World Gin Day
🔹National Kitchen Klutzes of America Day
🔹Random Acts of Light Day
🔹National Weed Your Garden Day
🔹National Rosé Day – Second Saturday in June
🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ
🔹1864 – ഡേവിഡ് ലിവിങ്സ്റ്റൺ സമുദ്ര പര്യവേഷണത്തിനിടയിൽ മുംബൈയിലെത്തി.
🔹1878 – യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പൽ ആർട്ടിക്ക് സമുദ്രത്തിൽ ഐസ് പാളികളിൽ ഇടിച്ച് തകർന്നു.
🔹1942 – രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ വിവരങ്ങൾ അറിയാൻ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാർ ഇൻഫോർമേഷൻ എന്ന ഒരു സംവിധാനം തുറന്നു.
🔹1955 – മിർ മൈൻ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയിൽ കണ്ടെത്തി
🔹1956 – റയൽ മാഡ്രിഡ് ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് കരസ്ഥമാക്കി.
🔹1959 – വിമോചനസമരം രൂക്ഷമാകാൻ കാരണമായ അങ്കമാലിയിലെ പോലീസ് വെടിവെയ്പ്പിൽ ഏഴ് മരണം.
🔹1978 – ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നു പിന്മാറി.
🔹2000 – 1981 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വധിക്കാൻ ശ്രമിച്ച തുർക്കി തോക്കുധാരിയായ മെഹ്മെത് അലി അക്കയ്ക്ക് ഇറ്റലി മാപ്പ് നൽകി.
🔹2002 – ബാലിസ്റ്റിക് വിരുദ്ധ മിസൈൽ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറി.
🔹2007 – അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി
🔹2012 – ഇറാഖിലുടനീളം നടന്ന ബോംബാക്രമണങ്ങളിൽ ബാഗ്ദാദ്, ഹില്ല, കിർക്കുക് എന്നിവയുൾപ്പെടെ 93 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
🔹2016 – വനനശീകരണം നിരോധിച്ച ലോകത്തെ ആദ്യത്തെ രാജ്യമായി നോർവേ മാറി.
Link:https://chat.whatsapp.com/Hku0cGi4kC4HoZX6icfuUT
🌷ജനനം
🔹ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ – പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ് ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ.പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് അദ്ദേഹമാണ്. വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും,അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
🔹സഞ്ജയൻ – പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ നാമം മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 – മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്ത് 1903 ജൂൺ 13-നു ജനിച്ചു.തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
🔹ഇ. എം. എസ്. നമ്പൂതിരിപ്പാട് – ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ഇംഗ്ലീഷ്: E.M.S. Namboodiripad ജൂൺ 13, 1909 പെരിന്തൽമണ്ണ – മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു.
🔹ബൻ കി മൂൺ – ഐക്യരാഷ്ട്രസഭയുടെ എട്ടാമത് സെക്രട്ടറി ജനറലായിരുന്നു ബൻ കി മൂൺ (ജനനം: ജൂൺ 13, 1944 -). 2006 ഒക്ടോബർ 13 ന് കോഫി അന്നാന്റെ പിൻഗാമിയായി ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 2004 മുതൽ തെക്കൻ കൊറിയയുടെ വിദേശകാര്യത്തിന്റെയും വ്യാപാരത്തിന്റേയും ചുമതലയുള്ള മന്ത്രിയായി ചുമതല വഹിക്കുന്നു.
🔹ദീപിക കുമാരി – അമ്പെയ്ത്തിലെ ലോക റാങ്കിങ്ങിൽ നിലവിൽ രണ്ടാം റാങ്കിലും മുമ്പ് ഒന്നാം റാങ്കിലായിരുന്നതുമായ താരമാണ് ദീപിക കുമാരി (ജനനം: 1994 ജൂൺ 13).
🔹ബൊയ്‌കൊ ബോറിസോവ് – മുൻ ബൾഗേറിയൻ പ്രധാനമന്ത്രിയാണ് ബൊയ്‌കൊ ബോറിസോവ് (13 ജൂൺ 1959). 2013 ൽ വൈദ്യുതി നിരക്ക് വർധനയിലും ചെലവുചുരുക്കൽ നടപടികളിലും പ്രതിഷേധിച്ചുള്ള രാജ്യവ്യാപക സമരത്തിന്റെ പശ്ചാത്തലത്തിൽ രാജി വയ്ക്കുകയായിരുന്നു.
🔹രഘുകുമാർ – ‘ഈശ്വര ജഗദീശ്വര’ എന്ന ചിത്രത്തിലൂടെ 1979-ൽ ചലച്ചിത്രലോകത്തെത്തിയ സംഗീതസംവിധായകനാണ് രഘുകുമാർ. 1953-ൽ കോഴിക്കോട്ടാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ: പരേതനായ തൃപ്പൂണിത്തുറ കോവിലകം കേളപ്പൻ തമ്പുരാൻ, മാതാവ്: പരേതയായ ഫറോക്ക് പൂതേരിൽ ഇല്ലത്തിൽ പി. കെ. ലീലാമ്മ. റിലീസായ ആദ്യ ചിത്രം: വിഷം. ആകാശവാണി കലാകാരനും ആയിരുന്നു.ആർ, കെ. ശേഖറിന്റെ(ഏ. ആർ. റഹ്മാന്റെ അച്ഛൻ) കീഴിലാണ് പാട്ടുകാരനായി സിനിമാസംഗീതമേഖലയിലേയ്ക്ക് പ്രവേശിച്ചത്.
🔹ലി കാ-ഷിങ്ങ് – ഹോങ്കോങ്ങ് ബിസിനസ് ഭീമൻ, നിക്ഷേപകൻ, ആതുര പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സർ കാ-ഷിങ്ങ് ലി ജി.ബി.എം, കെ.ബി.ഇ., ജെ.പി,(ജനനം ജൂൺ 13, 1928)
https://chat.whatsapp.com/Hku0cGi4kC4HoZX6icfuUT
🔹ലിയോ കാനർ – ഓസ്ട്രിയൻ-അമേരിക്കൻ മനഃശാസ്ത്രജ്ഞൻ, ഡോക്ടർ, സാമൂഹ്യ പ്രവർത്തകൻ. എന്നീ നിലകളിൽ പ്രശസ്തനാണ് ലിയോ കെന്നർ (ജൂൺ 13, 1894 – ഏപ്രിൽ 3, 1981).
🔹വില്യം ബട്ട്ലർ യേറ്റ്സ് – വില്യം ബട്ട്ലർ യേറ്റ്സ് (ജനനം – 1865 ജൂൺ 13, മരണം – 1939 ജനുവരി 28) ഒരു ആംഗ്ലോ-ഐറിഷ് കവിയും നാടകകൃത്തും മിസ്റ്റിക്കുമായിരുന്നു. അദ്ദേഹം ചിത്രകാരനായ ജാക്ക് ബട്ട്ലർ യേറ്റ്സിന്റെ സഹോദരനും ജോൺ ബട്ട്ലർ യേറ്റ്സിന്റെ മകനായിരുന്നു. ഒരു പ്രൊട്ടെസ്റ്റന്റ് കുടുംബത്തിൽ ജനിച്ച യേറ്റ്സ് ഐറിഷ് സാഹിത്യ നവോത്ഥാനത്തിനു പിന്നിലെ ഒരു പ്രധാന പ്രേരകശക്തിയായിരുന്നു.
🌷മരണം
🔹ആലിസ് ഡീഹിൽ – ആലിസ് ഡീഹിൽ (ജീവിതകാലം: 1844 – 13 ജൂൺ 1912) ഒരു ഇംഗ്ളീഷ് നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്നു. 1872 ൽ അവർ ഒരു സംഗീതമേളയിലെ പിയാനോ വിദഗ്ദ്ധ എന്ന നിലയിൽനിന്ന് എഴുത്തുകാരിയിലേയ്ക്കുള്ള ചുവടുമാറ്റം നടത്തി. സംഗീത അവലോക ലേഖനങ്ങളും ഏകദേശം 50 നോവലുകളും മറ്റു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
🔹കാനം ഇ.ജെ. – മലയാളത്തിലെ ഒരു നോവലിസ്റ്റും നാടകകൃത്തുമായിരുന്നു. കാനം ഇ.ജെ. എന്നറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പ്.
🔹ജ്യൂളാ ഗ്രോഷീഷ് – ഹംഗറിയുടെ ഫുട്ബോൾ ദേശീയടീമിലെ ഗോൾകീപ്പറായിരുന്നു ജ്യൂളാ ഗ്രോഷീഷ്. (ഫെബ്രു:4-1926 – ജൂൺ 13-2014). 1950 കളിൽ സജീവമായിരുന്ന ഹംഗറിയുടെ പ്രശസ്തകളിക്കാരടങ്ങിയ മാന്ത്രിക മാഗ്യാറുകൾ എന്നു വിളിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്ന ഗ്രോഷിഷ് കളിക്കളത്തിലെ കറുത്ത നിറത്തിലെ വസ്ത്രവിധാനം കൊണ്ട്ബ്ലാക്ക്പാന്തർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
🔹ഡൊറോതിയ എർക്സ്‌ലെബൻ – ജർമനിയിലെ ആദ്യ വനിതാ ഡോക്ടറാണ് ഡൊറോതിയ ക്രിസ്റ്റൈൻ എർക്സ്‌ലെബൻ (13 നവംബർ 1715, ക്വഡ്‌ലിൻബർഗ്– 13 ജൂൺ 1762ക്വഡ്‌ലിൻബർഗ്).