ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂൺ 15 ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 15 വർഷത്തിലെ 166 (അധിവർഷത്തിൽ 167)-ാം ദിനമാണ്.
🌷ദിനാചരണങ്ങൾ
🔹ആഗോള കാറ്റ് ദിനം (Global Wind Day)
🔹പ്രകൃതി ഛായാഗ്രഹണ ദിനം (Nature Photography Day)
🔹മാഗ്നാകാർട്ട ദിനം (Magna Carta Day)
🔹കൊഞ്ച് ദിനം (Lobster Day)
🔹വൃദ്ധശകാര അവബോധ ദിനം/മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം (World Elder Abuse Awareness Day)
🔹ഓച്ചിറക്കളിയ്ക്ക് ഇന്ന് തുടക്കം (ജൂൺ 15-16)
🔹യുണൈറ്റഡ് കിംഗ്ഡം ദേശീയ ബീയർ ദിനം
🔹കോസ്റ്റോറിക്ക വൃക്ഷാരോപണ ദിനം
🔹ഡെന്മാർക്ക് വാൾഡെമാർ / പുനരേകീകരണ ദിനം
🔹ഇറ്റലി എഞ്ചിനീയർസ് ഡേ
🔹അസർബൈജാൻ ദേശീയ മോചനദിനം
🔹Beer Day Britain
🔹National Smile Power Day
🔹Guitars On The Beach
🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ
🔹763 ബി.സി. – അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന് ഇത് ഉപയോഗിച്ചു വരുന്നു.
🔹1215 – ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.
🔹1520 – ദൈവനിന്ദ ആരോപിച്ച് മാർട്ടിൻ ലൂഥറിനെ ലിയോ പത്താമൻ മാർപ്പാപ്പ മതഭ്രഷ്ടനാക്കി.
🔹1667 – ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു
🔹1752 – ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ് വൈദ്യുതി എന്ന് തെളിയിച്ചു.
🔹1808 – ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.
🔹1834 – സ്വാതിതിരുനാൾ മഹാരാജാവ് തിരുവനന്തപുരത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു.
🔹1844 – റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സംവിധാനത്തിന് ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.
🔹1911 – ഐ.ബി.എം. പ്രവർത്തനം ആരംഭിച്ചു.
🔹1919 – അറ്റ്ലാൻഡിക്കിന് മുകളിലൂടെ ആദ്യത്തെ നോൺ സ്റ്റോപ്പ് വിമാന യാത്ര നടത്തി.
🔹1954 – യു.ഇ.എഫ്.എ. സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.
🔹1994 – ദീർഘ കാലത്തിനു ശേഷം ഇസ്രായേലും വത്തിക്കാനും തമ്മിൽ നയതന്ത്രബന്ധം പുനരാരംഭിച്ചു.
🔹1996 – മഞ്ചേസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.
🔹1996 – തിരുവനന്തപുരം ജില്ലയിലെ പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ നിന്ന് ഉത്പാദനം തുടങ്ങി.
🔹2008 – രാജഭരണം അവസാനിച്ചതിനെ തുടർന്ന് നേപ്പാളിലെ നാരായണൻഹിതി കൊട്ടാരം ദേശീയ മ്യൂസിയമാക്കി.
🔹2012 – നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടക്കാൻ ശ്രമിച്ച ആദ്യ വ്യക്തിയായി നിക്ക് വാലെൻഡ മാറി.
🔹2013 – പാകിസ്താൻ നഗരമായ ക്വറ്റയിൽ ബസ്സിൽ ബോംബ് പൊട്ടിത്തെറിച്ച് 25 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
🌷ജനനം
🔹ഇലിസറോവ് – ഒരു സോവ്യറ്റ് ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു ഗാവ്രിൽ ഇല്ലിസറോവ്.പഴയ റഷ്യയുടെ ഭാഗമായ പോളണ്ടിലെ ബിലോവീഷിൽ ആണ് ഇല്ലിസറോവ് ജനിച്ചത്. ക്രിമിയ മെഡിക്കൽ സ്കൂളിൽ നിന്നു വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.( 15 ജൂൺ 1921 – 24 ജൂലൈ 1992 )
🔹എം. അച്യുതൻ – പ്രശസ്ത മലയാള സാഹിത്യകാരനായിരുന്നു എം. അച്യുതൻ. ഇദ്ദേഹം (1930 ജൂൺ 15- 2017 ഏപ്രിൽ -09) തൃശൂർ ജില്ലയിലെ വടമയിൽ ജനിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ. ബിരുദം ഒന്നാം ക്ളാസിൽ ഒന്നാം റാങ്കോടെ നേടി.
🔹കെ.എസ്. സലീഖ – പന്ത്രണ്ടാം കേരള നിയമ സഭയിൽ ശ്രീകൃഷ്ണപുരത്തെയും പതിമൂന്നാം സഭയിൽ ഷൊർണൂരിനേയും പ്രതിനിധീകരിച്ച അംഗമാണ് കെ.എസ്. സലീഖ(ജനനം :15 ജൂൺ 1961).
🔹കൊബയാഷി ഇസ്സ – ഒരു ജാപ്പനീസ് കവിയും ബുദ്ധസന്യാസിയുമായിരുന്നു കൊബയാഷി ഇസ്സ (ജൂൺ 15, 1763 – ജനുവരി 5, 1828),ഹൈക്കു രചയിതാക്കളിൽ ബാഷോയ്ക്കും ഷികിയ്ക്കും ബുസോണിനും തുല്യമായ സ്ഥാനമാണ് ഇസ്സയ്ക്കുമുള്ളത്. അനേകം ഗ്രന്ഥങ്ങൾ ഇസ്സയെ പരാമർശിച്ച് എഴുതപ്പെട്ടിട്ടുള്ളത് ഇസ്സയുടെ ജനപ്രീതി കാണിയ്ക്കുന്നു.
🔹ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് – മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധനാണ് പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് (ജൂൺ 15, 1848 – നവംബർ 2, 1902).
🔹താരക് നാഥ് ദാസ് – ലോകപ്രശസ്ത പണ്ഡിതനും ഇന്ത്യൻ സ്വാതന്ത്ര സമര സേനാനിയുമായ ബംഗാളി സ്വദേശിയായിരുന്നു താരക നാഥ് ദാസ് .വടക്കേ അമേരിക്കയിലെ വടക്കൻ തീരത്തേക്കുള്ള ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു ഇദ്ദേഹം .കൊളംബിയ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും മറ്റനേകം യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് ഫാക്കൽറ്റി ആയിരുന്നു അദ്ദേഹം.
🔹ബസേലിയോസ് ക്ലീമിസ് – സീറോ മലങ്കര കത്തോലിക്കാ സഭയുടെ നിയുക്ത പ്രഥമ നിയുക്ത കർദ്ദിനാളും ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും കാതോലിക്കോസുമാണ് മോറോൻ മാർ ബസേലിയോസ് ക്ലീമിസ്.
🔹ബ്രയാൻ ജെയ്ക്ക്സ് – ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു ജയിംസ് ബ്രയാൻ ജെയ്ക്ക്സ് ( ജീവിതകാലം:15 ജൂൺ 1939 – 5 ഫെബ്രുവരി 2011). അദ്ദേഹം തൻറെ റെഡ്‍വാൾ നോവൽ പരമ്പരയിലൂടെയും കാസ്റ്റ് എവേ ഓഫ് ദ ഫ്ലൈയിംഗ് ഡച്ച് മാൻ എന്ന നോവൽ പരമ്പരയിലൂടെയുമാണ് വായനക്കാർക്ക് സുപരിചിതൻ. ചെറുകഥകളുടെ രണ്ടാ സമാഹാരങ്ങൾകൂടി അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ദ റബ്ബാജാക്ക് & അദർ ക്യൂരിയസ്‍ യാൺസ്, സെവൻ സ്ട്രേഞ്ച് ആൻറ് ഗോസ്റ്റി ടെയിൽസ് എന്നിവയാണവ.
🔹മലേഷ്യ വാസുദേവൻ – ഒരു പിന്നണിഗായകനും അഭിനേതാവുമാണ് മലേഷ്യ വാസുദേവൻ (1944 ജൂൺ 15, 2011 ഫെബ്രുവരി 20). തമിഴ് സംവിധായകൻ എ.പി നാഗരാജനാണ് ഇദ്ദേഹത്തിന് ഈ പേരു നൽകിയത് .
🔹മാർഗരറ്റ് ഇവ്സ് അബ്ബോട്ട് –
ഒളിമ്പിക്സിൽ ഏതെങ്കിലും ഒരു ഇനത്തിൽ സമ്മാനം നേടുന്ന ആദ്യ അമേരിക്കൻ വനിതയാണ് മാർഗരറ്റ് ഇവ്സ് അബ്ബോട്ട്. 1900 ലെ പാരീസ് ഒളിമ്പിക്സിൽ വനിതകൾക്കായുള്ള ഗോൾഫ് മത്സരത്തിൽ 47 പോയിന്റോടെ അവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
🔹സിയ ഫരീദുദ്ദീൻ ദാഗർ – പ്രമുഖ ഹിന്ദുസ്ഥാനി ദ്രുപദ് ഗായകനായിരുന്നു ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗർ(15 ജൂൺ 1932 – 8 മേയ് 2013). ദ്രുപദിലെ ദഗർബാനി സംഗീത ശാഖയുടെ പ്രചാരകനായിരുന്നു.
🌷മരണം
🔹അണ്ണാമലച്ചെട്ടിയാർ – അണ്ണാമലൈ സർവകലാശാലയുടെ സ്ഥാപകനാണ് ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ (1881-1948).
🔹ഉള്ളൂർ എസ്. പരമേശ്വരയ്യർ – മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 – 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി അദ്ദേഹം ജനിച്ചത്.
🔹കലാമണ്ഡലം ലീലാമ്മ – മോഹിനിയാട്ടം കലാകാരിയാണ് കലാമണ്ഡലം ലീലാമ്മ(ജനനം : 1952). കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മരണാനന്തരം കേരള കലാ മണ്ഡലത്തിന്റെ ഫെലോഷിപ്പ് ലഭിച്ചു.
🔹കെ. ഹസ്സൻ ഗാനി – കേരളത്തിലെ മുസ്ലീം ലീഗ് പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ഹസ്സൻ ഗാനി (17 ജൂൺ 1915 – 15 ജൂൺ 1983). ഒന്നും രണ്ടും കേരളനിയമസഭകളിൽ മലപ്പുറം നിയോജകമണ്ഡലത്തെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.1915 ജൂൺ 17-ന് ജനിച്ച ഇദ്ദേഹത്തിന് ഒൻപത് മക്കളുണ്ട്. ബിരുദദാരിയായ ഇദ്ദേഹം ഒരു അഭിഭാഷകനുമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിരുന്ന ഗാനി 1951-ലാണ് മുസ്ലീം ലീഗിൽ ചേർന്നത്.
🔹ചാത്തന്നൂർ മോഹൻ – മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവർത്തകനുമായിരുന്നു ചാത്തന്നൂർ മോഹൻ. (2016 ജൂൺ 15)
🔹മണിവണ്ണൻ – തമിഴ് ചലച്ചിത്ര മേഖലയിലെ നടനും സംവിധായകനുമായിരുന്നു മണിവണ്ണൻ (ജനനം: ജൂലൈ 31, 1954, (മരണം: ജൂൺ 15, 2013). നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മണിവണ്ണൻ കോയമ്പത്തൂർ ജില്ലയിലെ സുലൂരിലാണ് ജനിച്ചത്. കോയമ്പത്തൂർ സ്വദേശിയായ തമിഴ് നടൻ സത്യരാജിന്റെ അടുത്ത സുഹൃത്തായിരുന്നു. മണിവണ്ണൻ സത്യരാജ് കൂട്ടുകെട്ടിൽ ഏകദേശം ഇരുപത്തിയഞ്ചോളം തമിഴ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു.
🔹സത്യൻ – മലയാള സിനിമയിലെ ഒരു അഭിനേതാവായിരുന്നു സത്യൻ (നവംബർ 9, 1912 – ജൂൺ 15, 1971). മാനുവേൽ സത്യനേശൻ നാടാർ എന്നാണ് യഥാർത്ഥപേര്.