Pravasimalayaly

ജൂൺ 21 ന്റെ പ്രത്യേകതകൾ

ചരിത്രത്തിൽ ഇന്ന്

   *Date: 21:06:2020*

ഇന്ന് 2020 ജൂൺ 21 (1195 മിഥുനം 7 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 21 വർഷത്തിലെ 172 (അധിവർഷത്തിൽ 173)-ാം ദിനമാണ്

🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹

💠അന്താരാഷ്ട്ര യോഗ ദിനം

💠ലോക സംഗീത ദിനം

💠ലോക ജലശാസ്ത്ര ദിനം (അന്താരാഷ്ട്ര)

💠ലോക ഹ്യൂമനിസ്റ്റ് ദിനം (ഹ്യൂമനിസം)

💠ലോക മോട്ടോർസൈക്കിൾ ദിനം

💠ലോക ജിറാഫ് ദിനം

💠അന്താരാഷ്ട്ര ടി-ഷർട്ട് ദിനം

💠അന്താരാഷ്ട്ര സർഫിംഗ് ദിനം

💠സോളിറ്റിസ് ആഘോഷത്തിന്റെ അന്താരാഷ്ട്ര ദിനം

💠ഫാദേഴ്സ് ഡേ (ജൂൺ മാസത്തെ മൂന്നാമത്തെ ഞായറാഴ്ച)

💠ദേശീയ ആദിവാസി ദിനം (കാനഡ)

💠ഗോ സ്കേറ്റ്ബോർഡിംഗ് ഡേ

💠രക്തസാക്ഷികളുടെ ദിവസം (ടോഗോ)

💠ദേശീയ അരിസോണ ദിനം

💠ദേശീയ സെൽഫി ദിനം

💠ദേശീയ പകൽ അഭിനന്ദന ദിനം

💠ദേശീയ പീച്ച് ‘എൻ’ ക്രീം ദിനം

💠ദേശീയ ദിനം(ഗോങ്)

💠ദേശീയ ദിനം (ഗ്രീൻലാൻഡ്)

💠തദ്ദേശീയ ജനദിനം

💠ശുഭാപ്തി ദിനം

💠ആരോഗ്യ പ്രവർത്തക ദിനം (റഷ്യ, ഉക്രെയ്ൻ, ബെലാറസ്, അർമേനിയ, കസാക്കിസ്ഥാൻ, മോൾഡോവ) – ജൂൺ മൂന്നാമത്തെ ഞായറാഴ്ച

💠ബോക്സ്കാർട്ട് ബാഷ് ദിനം (US)

💠ടർക്കി കോഴി ഇഷ്ടപ്പെടുന്നവരുടെ ദിനം – ജൂണിലെ മൂന്നാം ഞായർ

🌹ചരിത്ര സംഭവങ്ങൾ🌹

🌐1749 – നോവ സ്കോട്ടിയയിലെ ഹാലിഫാക്സ് സ്ഥാപിതമായി.

🌐1798 – ഐറിഷ് കലാപം: വിനഗർ കുന്നിലെ യുദ്ധത്തിൽ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്പ്പിച്ചു.

🌐1824 – ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം: ഈജിപ്ഷ്യൻ സൈന്യം ഈജിയൻ കടലിൽ സാരയെ പിടിച്ചെടുത്തു.

🌐1864 – അമേരിക്കൻ ആഭ്യന്തരയുദ്ധം: ജറുസലേം പ്ലാങ്ക് റോഡ് യുദ്ധം ആരംഭിച്ചു.

🌐1898 – പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായി.

🌐1930 – ഫ്രാൻസിൽ ഒരു വർഷത്തെ നിർബന്ധിത നിയമം പ്രാബല്യത്തിൽ വന്നു.

🌐1940 – രണ്ടാം ലോകമഹായുദ്ധം: ഫ്രാൻസ് ജർമ്മനിയോട് കീഴടങ്ങി.

🌐1942 – രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയുടേയും ജർമ്മനിയുടേയും സം‌യുക്തസേന ലിബിയയിലെ തോബ്രുക് പട്ടണം ആക്രമിച്ചു കീഴടക്കി.

🌐1945 – രണ്ടാം ലോകമഹായുദ്ധം: ഒക്കിനാവ യുദ്ധത്തിന്റെ അന്ത്യം.

🌐1957 – കാനഡയിലെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രിയായി എല്ലൻ ലോക്സ് ഫെയർക്ലോ സത്യപ്രതിജ്ഞ ചെയ്തു.

🌐1963 – പോൾ ആറാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

🌐1977 – മെനാഷെം ബെഗിൻ ഇസ്രയേലിന്റെ ആറാമത്തെ പ്രധാനമന്ത്രിയായി.

🌐2002 – ലോകാരോഗ്യസംഘടന യുറോപ്പിനെ പോളിയോവിമുക്തമായി പ്രഖ്യാപിച്ചു.

🌐2004 – സ്പേസ്ഷിപ്പ്‌വൺ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശവാഹനമായി.

🌐2006 – പ്ലൂട്ടോയുടെ പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങൾക്ക് നിക്സ് എന്നും ഹൈഡ്ര എന്നും പേരിട്ടു.

🌐2009 – ഗ്രീൻ‌ലാൻ‌ഡ് സ്വയംഭരണം ഏറ്റെടുത്തു.

🌹ജൻമദിനങ്ങൾ🌹

🌹അഭിനന്ദൻ വർദ്ധമാൻ – ഇന്ത്യൻ വ്യോമസേനയിലെ ഒരു വിംഗ് കമാൻഡറും ഒരു മിഗ് 21 ബൈസൺ പൈലറ്റുമാണ് അഭിനന്ദൻ വർദ്ധമാൻ. 2019-ലെ ഇന്ത്യ–പാകിസ്താൻ സംഘർഷത്തിൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്​ പോ​ർ​വി​മാ​ന​ങ്ങ​ളെ തു​ര​ത്തു​ന്ന നീ​ക്ക​ത്തി​നി​ട​യി​ൽ ​ത​ക​ർന്ന​ വി​മാ​ന​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട അഭിനന്ദൻ, പാ​ക്​ സൈ​ന്യ​ത്തി​​ന്റെ ക​സ്​​റ്റ​ഡി​യി​ലാ​യി. മൂന്ന് ദിവസം പാകിസ്താൻ സേനയുടെ യുദ്ധ തടവുകാരനായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആഗോളതലത്തിൽ വിപുലമായ മാധ്യമ ശ്രദ്ധ ലഭിച്ചു.
2019 മാർച്ച് ഒന്നാം തിയതി അദ്ദേഹത്തെ ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിൽക്കൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചു.നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദങ്ങളും കണക്കിലെടുത്ത് പാകിസ്താൻ അദ്ദേഹത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു.

🌹മേജർ പദ്മപാനി ആചാര്യ – ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്നു. 1999 ജൂൺ 28 ന് കാർഗിൽ യുദ്ധത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അദ്ദേഹത്തിന് ഏറ്റവും ഉയർന്ന രണ്ടാമത്തെ ഇന്ത്യൻ സൈനിക ബഹുമതിയായ മഹാ വീർ ചക്ര ലഭിച്ചു.

🌹ജോസഫ് അലോഷ്യസ് ഫെർണാണ്ടസ് – ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും കർണാടക സംസ്ഥാനത്തിൽ നിന്നുള്ള ഇന്ത്യയുടെ ലോവർ ഹൗസിലെ അംഗവുമായിരുന്നു.

🌹ത്യാഗരാജൻ (നടൻ) – ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനും തമിഴ് ചലച്ചിത്ര നിർമ്മാതാവുമാണ് ത്യാഗരാജൻ.ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ത്യാഗരാജൻ ശിവാനന്ദം എന്നാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകൻ പ്രശാന്തും ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ്.

🌹മാണ് മൃണാൾ ദേവ് – പ്രശസ്ത ഹിന്ദി ഭാഷാ ടിവി സീരിയലായ സോൺ പാരിയിലെ അഭിനയത്തിലൂടെ പ്രശസ്തയായ ഒരു ചലച്ചിത്ര-സോപ്പ് ഓപ്പറ നടിയും സംവിധായകനുമാണ് മൃണാൾ ദേവ്-കുൽക്കർണി . മറാത്തി, ഹിന്ദി ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

🌹ആർ.കെ. ശേഖർ – മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനായിരുന്നു രാജഗോപാൽ കുലശേഖർ . 23 മലയാളചിത്രങ്ങൾക്കും നിരവധി തമിഴ് ചിത്രങ്ങൾക്കും അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ നൂറുകണക്കിന് ചിത്രങ്ങൾക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവർത്തിച്ചു. ലോകത്തിലെ ഏറ്റവും പ്രഗല്ഭ സംഗീതജ്ഞനായി വിലയിരുത്തപ്പെടുന്ന എ.ആർ. റഹ്‌മാൻ മകനാണ്.

🌹എം.കെ. ദിവാകരൻ – സി.പി.ഐ നേതാവും മൂന്നാം കേരള നിയമസഭയിലെ അംഗവുമായിരുന്നു എം.കെ ദിവാകരൻ.1967 ലെ തെരഞ്ഞെടുപ്പിൽ റാന്നിയിൽ നിന്നും എം.എൽ.എയായി.

🌹എഡ്വേർഡ് സ്‌നോഡെൻ – അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെയും അവരുടെ ചാരശൃംഖലയായ സി.ഐ.എ യുടെയും പ്രവർത്തനങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് എഡ്വേർഡ് ജോസഫ് സ്‌നോഡെൻ.

🌹ചിത്തൊപ്രൊശാദ് ഭട്ടാചാര്യ – ബംഗാളി ചിത്രകാരനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്നു ചിത്തൊപ്രൊശാദ് ഭട്ടാചാര്യ.ജലചായ ചിത്രങ്ങളിലൂടെയും പ്രിന്റുകളിലൂടെയും തീക്ഷ്ണമായ രാഷ്ട്രീയ സാമൂഹ്യ വിമർശനങ്ങളുയർത്തി. എണ്ണച്ചായവും ക്യാൻവാസും ഒഴിവാക്കിയിരുന്നു. ചെറു കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾക്കായുള്ള രചനകളായിരുന്നു അദ്ദേഹം കൂടുതലും നിർവഹിച്ചത്.

🌹ജീക്സൺ സിംഗ് – ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിഡ്ഫീൽഡറായി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ജീക്സൺ സിംഗ് തൗനജാം. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ കൊളംബിയയ്‌ക്കെതിരെ ഗോൾ നേടി ഫിഫ ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ ഗോൾ നേടി.

🌹ജോക്കോ വിഡൊഡൊ – ഇൻഡൊനീഷ്യയുടെ പ്രസിഡന്റാണ് ജോക്കോ വിഡൊഡൊ. 2014 ലെ തെരഞ്ഞെടുപ്പിൽ മുൻ പട്ടാള ജനറൽ പ്രബൊവൊ സുബിയാന്തൊക്കെതിരെ മത്സരിച്ച് വിജയിച്ചു. ജക്കാർത്ത ഗവർണറായിരുന്നു. 2012-ലെ ലോക മേയർ തെരഞ്ഞെടുപ്പിൽ മൂന്നാമനായി. ജോക്കോയുടെ ജീവിതത്തെ അധികരിച്ച് 2013 ജൂണിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.

🌹ബേനസീർ ഭൂട്ടോ – പാകിസ്താനിലെ പന്ത്രണ്ടാമത്തെയും (1988 ഡിസംബർ 2 – 1990 ഓഗസ്റ്റ് 6) പതിനാറാമത്തെയും (18 ജൂലൈ 1993 – 5 നവംബർ 1996) പ്രധാനമന്ത്രിയായിരുന്നു ബേനസീർ ഭൂട്ടോ.ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന സ്ഥാനം ബേനസീറിനാണ്‌. പ്രധാനമന്ത്രിയായ രണ്ടുതവണയും അഴിമതിയാരോപണങ്ങളെത്തുടർന്ന് ബേനസീറിനെ പ്രസിഡന്റ് പുറത്താക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായാണ് അവർ കണക്കാക്കപ്പെട്ടിരുന്നത്.

🌹ലാന ദെൽ റെ – എലിസബത്ത് വൂൾറിഡ്ജ് ഗ്രാന്റ് (ജൂൺ 21, 1985 ജനനം), എന്ന പേരിൽ ജനിച്ച് ലാന ദെൽ റെ എന്ന പേരിൽ അറിയപെടുന്ന ഇവർ ഒരു അമേരിക്കൻ ഗായിക, ഗാനരചയിതാവ്, മോഡൽ എന്നീ നിലയിൽ പ്രശസ്തയാണ്.2011-ലെ “വീഡിയോ ഗെയ്മ്സ്” എന്ന സംഗീത വീഡിയോ ഇന്റർനെറ്റ്ൽ വൈറൽ ആയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

🌹ഷാൺ-പോൾ സാർത്ര് – പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാൺ-പോൾ സാർത്ര്. നൊബേൽ പുരസ്‌കാരം തിരസ്‌കരിച്ച ആദ്യ വ്യക്തിയാണ് അദ്ദേഹം. പുരസ്‌കാരങ്ങൾ തന്റെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുമെന്ന് വിശ്വസിച്ചിരുന്ന സാർത്ര് 1945-ൽ ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ ‘ലീജിയൺ ഓഫ് ഓണറും’ തിരസ്‌കരിച്ചു.

🌹ഹെന്റി ഒസാവ ടാനർ – ആഫ്രിക്കൻ-അമേരിക്കൻ ചിത്രകാരനായിരുന്നു ഹെന്റി ഒസാവ ടാനർ. 1858 മുതൽ 1908 വരെ ആഫ്രിക്കൻ മെഥെഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ച് ബിഷപ്പായിരുന്ന ബഞ്ചമിൻ ടക്കർ ടാനർ ആണ് പിതാവ്. ഇതു ഹെന്റിക്ക് ബാല്യത്തിലേ തന്നെ ബൈബിൾ ലോകവുമായി ഗാഢമായ ബന്ധമുണ്ടാകുന്നതിനു കാരണമായി. ഇദ്ദേഹത്തിന്റെ രചനകളിൽ ബൈബിൾ സ്വാധീനം ഗണ്യമായി കാണുന്നതിനുള്ള കാരണവും ഇതു തന്നെയാണ്.

🌷സ്മരണകൾ🌷

🌷കെ.ബി. ഹെഡ്ഗേവാർ – ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ. ഭാരതീയ ദർശനങ്ങളിലും, ജീവിതമൂല്യങ്ങളിലുമൂന്നി ഭാരതത്തെ പരം വൈഭവം അഥവാ ഉന്നതമായ അവസ്ഥയിൽ എത്തിക്കുക എന്ന ആശയത്തിനു പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ 1925-ലെ വിജയദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ്‌ ഡോ.ഹെഡ്ഗേവാർ ആർ.എസ്.എസ്. സ്ഥാപിച്ചത്. ഹെഡ്ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്കർത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദർ സവർക്കർ, അരബിന്ദോ എന്നിവരുടെ തത്ത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നു.

🌷പുലാക്കാട്ട് രവീന്ദ്രൻ – പ്രമുഖ മലയാള കവിയായിരുന്നു പുലാക്കാട്ട് രവീന്ദ്രൻ. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1990 ൽ നേടി.

🌷ആബിദ് ഹുസൈൻ – ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും സിവിൽ സർവീസും നയതന്ത്രജ്ഞനുമായിരുന്നു ആബിദ് ഹുസൈൻ. 1990 മുതൽ 1992 വരെ അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യയുടെ അംബാസഡറും 1985 മുതൽ 1990 വരെ ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു.

എസ്.സി.എസ്. മേനോൻ – കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു ശ്രീകണ്ഠത്ത് ചന്ദ്രശേഖര മേനോൻ എന്ന എസ്.സി.എസ്. മേനോൻ. കേരളത്തിലെ പല കമ്പനികളിലുമുണ്ടായ ദീർഘകാല കരാറുകളുടെ ഉപജ്ഞാതാക്കൾ എസ്.സി.എസ്. മേനോനും എ.ഐ.ടി.യു.സി. നേതാവും മുൻ വ്യവസായ മന്ത്രിയുമായ ടി.വി. തോമസുമായിരുന്നു. എല്ലാ തൊഴിലാളി സംഘടനകളോടും ചേർന്നായിരുന്നു എസ്.സി.എസ്. മേനോന്റെ പ്രവർത്തനം. സ്വതന്ത്ര സിദ്ധാന്തത്തിലൂന്നിയ ട്രേഡ് യൂണിയൻ പ്രവർത്തനമാണ് ഇദ്ദേഹത്തിലേക്ക് തൊഴിലാളികളെ കൂടുതലായി അടുപ്പിച്ചത്. രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളികളുടെ താല്പര്യത്തിന് വേണ്ടി ട്രേഡ് യൂണിയൻരംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിച്ചു.

🌷അലോഷ്യസ് ഗോൺസാഗാ – കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗാ. പതിനഞ്ചാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹമുണ്ടായി .പിതാവ് ഇതിനെ കർശനമായി എതിർത്തു .എന്നിരുന്നാലും 1585 നവംബർ 25-ന് റോമിലെ ഈശോസഭയിൽ ചേർന്നു.

🌷ബെർട്ടെ ഫോൺ സുദ്നാ – സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് ബെർട്ടെ ഫോൺ സുദ്നാ (Bertha von Suttner) എന്നറിയപ്പെടുന്ന ബെർട്ടെ ഫെലിസിറ്റാസ് സോഫീ ഫോൺ സുദ്നാ . ലോകപ്രശസ്ത സമാധാനപ്രവർത്തകയും, നോവലിസ്റ്റുമായ ഇവർ പ്രേഗിൽ 1843ൽ ജനിച്ചു. ആയുധങ്ങൾ അടിയറ പറയൂ എന്ന നോവൽ പ്രസിദ്ധമാണ്. 1891-ൽ ആസ്ട്രിയൻ പസിഫിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു സമാധാന സംഘടന രൂപീകരിച്ചും,1889-ൽ ഡൈ വഫം നീഡർ എന്ന നോവൽ രചിച്ചും ആസ്ട്രിയൻ സമാധാന പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത നായികയായി അവർ മാറി. മേരി ക്യൂറിക്കുശേഷം നോബൽ പുരസ്കാരത്തിനർഹയാകന്ന വനിത കൂടിയായിരുന്നു ബർത്താ.

🌷കോത്തപ്പള്ളി ജയശങ്കർ – ഒരു ഇന്ത്യൻ അക്കാദമിക്, സോഷ്യൽ ആക്ടിവിസ്റ്റ് ആയിരുന്നു. തെലങ്കാന പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രത്യയശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

Exit mobile version