Sunday, September 29, 2024
HomeNewsജൂൺ 22 ന്റെ പ്രത്യേകതകൾ

ജൂൺ 22 ന്റെ പ്രത്യേകതകൾ

ചരിത്രത്തിൽ ഇന്ന്

ഇന്ന് 2020 ജൂൺ 22 (1195 മിഥുനം 8 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 22 വർഷത്തിലെ 173 (അധിവർഷത്തിൽ 174)-ാം ദിനമാണ്

🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻

💠ലോക മഴക്കാടുകളുടെ ദിനം

💠ലോകമെമ്പാടുമുള്ള വി ഡബ്ല്യു ബീറ്റിൽ ദിനം

💠അധ്യാപക ദിനം (എൽ സാൽവഡോർ)

💠ഫാദേഴ്സ് ഡേ (ഗ്വെൺസി, ഐൽ ഓഫ് മാൻ, ജേഴ്സി)

💠മഹത്തായ ദേശസ്നേഹ യുദ്ധത്തിന്റെ യോദ്ധാക്കളെ അനുസ്മരിക്കുന്ന ദിവസം (ബെലാറസ്)

💠ഫാസിസ്റ്റ് വിരുദ്ധ പോരാട്ട ദിനം (ക്രൊയേഷ്യ)

💠ദേശീയ ഉള്ളി വളയ ദിനം

💠ദേശീയ എച്ച് വി ‌എ സി സാങ്കേതിക ദിനം

💠ദേശീയ ചോക്ലേറ്റ് എക്ലെയർ ദിനം

💠ദേശീയ ഗിൽഡ് ദിനം (ഇറാൻ)

💠വീരന്മാരുടെ അനുസ്മരണ ദിനം

💠പോസിറ്റീവ് മീഡിയ ദിനം

💠ബി കിന്റർ ദിനം

💠ബധിര-അന്ധ ബോധവൽക്കരണ വാരം

🌹ചരിത്ര സംഭവങ്ങൾ🌹 🔻🔻🔻

🌐1812 – നെപ്പോളിയൻ റഷ്യയിൽ ആക്രമിച്ചു കടന്നു.

🌐1866 – ആസ്ട്രോ പ്രഷ്യൻ യുദ്ധത്തിൽ ഓസ്ട്രിയൻ സേന ഇറ്റാലിയൻ സേനയെ പരാജയപ്പെടുത്തി.

🌐1870 – യു‌എസ് കോൺഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ജസ്റ്റിസ് സൃഷ്ടിച്ചു.

🌐1911 – എഡ്വാർഡ് ഏഴാമനെ പിന്തുടർന്ന് ജോർജ്ജ് അഞ്ചാമൻ യു.കെ.-യുടെ രാജാവായി.

🌐1937 – കാമില്ലെ ഷൗടെമ്പ്സ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.

🌐1941 – രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ ബാർബറോസ്സ എന്ന സൈനികനടപടിയിലൂടെ നാസി ജർമ്മനി സോവിയറ്റ് യൂണിയനിൽ ആക്രമിച്ചു കടന്നു.

🌐1942 – യു‌എസ്‌ കോൺഗ്രസ്‌ അലീജിയൻസിന്റെ പ്രതിജ്ഞ ഔദ്യോഗികമായി അംഗീകരിച്ചു.

🌐1962 – 113 പേരുടെ മരണത്തിന്‌ കാരണമായി, എയർ ഫ്രാൻസിന്റെ ബോയിങ് 707 ജെറ്റ് വിമാനം വെസ്റ്റ് ഇൻഡീസിലെ ഗ്വാഡ്‌ലൗപ്പിൽ തകർന്നു വീണു.

🌐1976 – കാനഡയിലെ ജനസഭ വധശിക്ഷ നിർത്തലാക്കി.

🌐1978 – പ്ലൂട്ടോയോടൊപ്പമുള്ള കുള്ളൻ ഗ്രഹം ഷാരോൺ കണ്ടെത്തി. മുൻപ് ഇത് പ്ലൂട്ടോയുടെ ഉപഗ്രഹമായായിരുന്നു അറിയപ്പെട്ടിരുന്നത്.

🌐1986 – അർജന്റീനയുടെ ഫുട്ബോൾ കളിക്കാരൻ ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോൾ നേടി.

🌐2001 – കടലുണ്ടി തീവണ്ടിയപകടം

🌐2002 – പടിഞ്ഞാറൻ ഇറാനിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിൽ 261 പേരിലധികം മരണമടഞ്ഞു

https://chat.whatsapp.com/Hku0cGi4kC4HoZX6icfuUT
🌹ജൻമദിനങ്ങൾ🌹 🔻🔻🔻

🌹ജി. ശങ്കരപ്പിള്ള – മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു.

🌹ബോബി അലോഷ്യസ് – കേരളത്തിൽ നിന്നുള്ള ഒരു ഹൈ ജമ്പ് താരമാണ് ബോബി അലോഷ്യസ്.ദേശീയതലത്തിൽ നിരവധി റെക്കോർഡുകൾക്ക് ഉടമയാണ്.ഹൈജമ്പിൽ 1995 നും 2012 നും ഇടയിൽ ഇന്ത്യൻ ദക്ഷിണ ഏഷ്യൻ റെക്കോർഡ് ബോബി അലോഷ്യസിന്റെ പേരിലായിരുന്നു. കർണാടകയുടെ സഹാനകുമാരി 2012 ൽ 1.91 മീറ്റർ റെക്കോർഡ് മറികടന്നു.

🌹വിജയ് – തമിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമാണ് വിജയ് എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖർ, (ജനനം: ജൂൺ 22, 1974).ആരാധകർ ഇദ്ദേഹത്തെ സ്നേഹപൂർവ്വം “ദളപതി” എന്ന് വിളിക്കാറുണ്ട് . തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് .1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി.

🌹സുധ ഷാ – ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിലെ ഒരു അംഗമായിരുന്നു സുധ ഷാ. കണ്ണൂരിൽ ആണ് സുധ ഷാ ജനിച്ചത്. ടെസ്റ്റിലും ഏകദിനക്രിക്കറ്റിലും സുധ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ദേശീയ മൽസരങ്ങളിൽ തമിൾനാട് ടീമിലും തെക്കൻ മേഖലയിലും കളിച്ചിട്ടുണ്ട്. ആകെ 21 ടെസ്റ്റുകളും 13 ഏകദിനങ്ങളും സുധ ഷാ കളിച്ചിട്ടുണ്ട്.

🌹സാൻഡി ആരോൺ – 1957 ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തിരുവിതാംകൂർ-കൊച്ചി, കേരളം എന്നിവയ്ക്കായി കളിച്ച ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു സാൻഡി ആരോൺ .

🌹ഗീത വിജയൻ – മലയാള ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഒരു അഭിനേത്രിയാണ് ഗീത വിജയൻ.സിദ്ദിഖ്-ലാൽ സം‌വിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ് ഗീത തിരശീലയിൽ ആദ്യമായി പ്രവേശിച്ചത് 85 ലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത അഭിനനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്.

🌹ശങ്കർ (നടൻ) – ഒരു പ്രശസ്ത ചലച്ചിത്രനടനാണ് ശങ്കർ. മലയാളം, തമിഴ് എന്നീ ഭാഷാചിത്രങ്ങളിൽ‍ ശങ്കർ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ നായക/താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കർ. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്.

🌹അം‌രീഷ് പുരി – ഇന്ത്യൻ സിനിമയിലെ ഒരു നടനായിരുന്നു അം‌രീഷ് ലാൽ പുരി.ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ മി. ഇന്ത്യ-1987 എന്ന സിനിമയിലെ മുകം‌ബോ എന്ന അദ്ദേഹത്തിന്റെ വേഷം അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹിന്ദി സിനിമയായ മിസ്റ്റർ ഇന്ത്യലെയും (1987), ഹോളിവുഡ് സിനിമയായ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) എന്ന ചിത്രത്തിലെയും കഥാപാത്രങ്ങൾ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിച്ച കഥാപാത്രങ്ങളിൽ ചിലതാണ്.

🌹ദേവയാനി (നടി) – തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി. ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്.

🌹കെ. പ്രകാശം – ഒരു മലയാള സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്നു വിദ്വാൻ കെ. പ്രകാശം (22 ജൂൺ 1909 – 30 ഓഗസ്‌റ്റ്‌ 1976). വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവർത്തകൻ എന്ന നിലയിൽ പ്രശസ്തനാണ്. പതിനൊന്നു കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.

🌹അബ്ബാസ് കിയാരൊസ്തമി – രാജ്യാന്തര തലത്തിൽ പ്രസിദ്ധനായ ഇറാനിയൻ ചലച്ചിത്രകാരനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്‌ അബ്ബാസ് കിയാരൊസ്തമി.പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കിയാരൊസ്തമി,ചെറുച്ചിത്രങ്ങളും ഡോക്യുമെന്ററികളുമടക്കം നാല്പതിലധികം ചലച്ചിത്രങ്ങളിൽ പങ്കാളിയാണ്‌.

🌹ആഡാ ഇ. യോനാത്ത് – 2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞയാണ് ആഡാ ഇ. യോനാത്ത് (ജനനം: 22 ജൂൺ 1939). ഇസ്രയേൽ സ്വദേശിയായ ആഡായ്ക്ക് റൈബോസോമുകളുടെ ഘടനയെ സംബന്ധിക്കുന്ന പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്. നോബൽ നേടുന്ന ആദ്യ ഇസ്രയേലി വനിതയാണ് ആഡാ ഇ. യോനാത്ത്.വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഹെലൻ ആന്റ് മിൽട്ടൺ എ കിമ്മൽമാൻ ജൈവ തന്മാത്രാ ഘടന കേന്ദ്രത്തിന്റെ (Helen and Milton A. Kimmelman Center for Biomolecular Structure and Assembly)ഡയറക്ടറാണ്.

🌹ഡാൻ ബ്രൗൺ – ഡാൻ ബ്രൌൺ (ജനനം:ജുൺ 22, 1964) അമേരിക്കൻ എഴുത്തുകാരനാണ്. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌൺ ഏറെ വിവാദങ്ങളുണ്ടാക്കിയ ദ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെയാണ് പ്രശസ്തനായത്. 54 ഭാഷകളിലായി 200 ദശലക്ഷം കോപ്പികൾ ഇദ്ദേഹത്തിന്റെതായി ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

🌹റാശിദ് ഗനൂശി – ലോക പ്രസിദ്ധനായ ഇസ്‌ലാമിക ചിന്തകനും ടുണീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്‌ദയുടെ സ്ഥാപകനേതാവുമാണ്‌ റാശിദ് ഗനൂശി. ജനാധിപത്യത്തേയും ഇസ്‌ലാമിനേയും കുറിച്ച ഗവേഷണങ്ങളിലൂടെയും ടുണീഷ്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർ‌ത്തനങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖ്യമാർ‍ഗദർശിയായും സൈദ്ധാന്തികനായും അദ്ദേഹം വിലയിരുത്തപ്പെടുന്നു.

🌹റൊസാരിയോ മുരില്ലോ – പ്രമുഖയായ നിക്കരാഗ്വൻ കവയിത്രിയും നിക്കരാഗ്വ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭാര്യയുമാണ് റൊസാരിയോ മുരില്ലോ. 1979 ലെ സാൻഡിനിസ്റ്റ വിപ്ലവത്തിന്റെ മുന്നണി പോരാളിയായിരുന്നു. സ്പാനിഷ്, ഇംഗ്ലീഷ്,ഇറ്റാലിയൻ,ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകൾ അനായസേന കൈകാര്യം ചെയ്യുന്ന റൊസാരിയോ നിക്കരാഗ്വൻ സർക്കാരിന്റെ ഔദ്യോഗിക വക്താവും മന്ത്രിയുമായിരുന്നു.

🌹ഹുസൈൻ ഷഹബി – പ്രമുഖ ഇറാനിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സിനിമാ നിർമാതാവുമാണ് ഹുസൈൻ ഷഹബി.

🌹കരൺ വി ഗ്രോവർ – ഒരു ഇന്ത്യൻ ടെലിവിഷൻ നടനാണ്. ഡോ. രോഹിത് സിപ്പി എന്നിവരുടെ ചിത്രീകരണത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.
h
🌹ശ്രീരാം രാഘവൻ – ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ശ്രീരാം രാഘവൻ.2004 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ ഏക് ഹസീന തി എന്നിവയിൽ രാം ഗോപാൽ വർമ്മ നിർമ്മിച്ച ഉർമില മാറ്റോണ്ട്കറും സെയ്ഫ് അലി ഖാനും അഭിനയിച്ചതിൽ ശ്രദ്ധേയനാണ്. 2007 ലെ ജോണി ഗദ്ദാർ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫീച്ചർ ചിത്രം.

🌹അനിത പോൾഡുറായ് – ഇന്ത്യൻ ബാസ്കറ്റ്ബോൾ കളിക്കാരിയാണ് അനിത പോൾഡുറായ് .ഇന്ത്യൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു . ഇന്ത്യൻ വനിതാ ദേശീയ ടീമിനായി 18 വർഷം കളിച്ചു (2000 മുതൽ 2017 വരെ). ദേശീയ ടീമിനെ തുടർച്ചയായി പ്രതിനിധീകരിക്കുന്ന ഒമ്പത് ഏഷ്യൻ ബാസ്കറ്റ്ബോൾ കോൺഫെഡറേഷൻ (എബിസി) ചാമ്പ്യൻഷിപ്പുകൾ കളിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് അനിത. ദേശീയ ചാമ്പ്യൻഷിപ്പിൽ 30 മെഡലുകൾ നേടിയ റെക്കോർഡ് അനിതയ്ക്കുണ്ട്.

🌹അഞ്ജലി ഫോർബർ-പ്രാറ്റ് – പാരാലിമ്പിക് തലത്തിൽ സ്പ്രിന്റ് ഇവന്റുകളിൽ മത്സരിക്കുന്ന ഒരു അമേരിക്കൻ വീൽചെയർ റേസറാണ് അഞ്ജലി ഫോർബർ-പ്രാറ്റ് .നിലവിൽ മാനവ, സംഘടനാ വികസന വകുപ്പിലെ വണ്ടർ‌ബിൽറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.

🌷സ്മരണകൾ🌷 🔻🔻🔻

🌷പവനൻ – പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനൻ.ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാൻറ് നെഹ്രു അവാർഡ്(രണ്ടു തവണ), പുത്തേയൻ അവാർഡ്, വൈലോപ്പിള്ളി അവാർഡ്, വിടി ഭട്ടതിരിപ്പാട് സ്മാരക അവാർഡ്, മഹാകവി ജി സ്മാരക അവാർഡ്,കുറ്റിപ്പുഴ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

🌷ജോർജ്ജ് കാർലിൻ – ഹാസ്യകാരനും നടനും എഴുത്തുകാരനുംസാമൂഹ്യ വിമർശകനുമാണ്‌ ജോർജ്ജ് കാർലിൻ.രാഷ്ട്രീയം ഇംഗ്ലീഷ് ഭാഷ മനശാസ്ത്രം മതം തുടങ്ങിയ അനവധി വിഷയങ്ങളിൽ ഇദ്ദേഹത്തിന്റെ താമാശക്ക് വിധേയമായിട്ടുണ്ട് .2004 ഏപ്രിലിൽ പുറത്തിറങ്ങിയ കോമടി സെന്റ്രൽ ലിസ്റ്റിൽ അമേരിക്കൻ പ്രേക്ഷകരുടെ ഏറ്റവും മികച്ച ഹാസ്യകാരന്മാരിൽ ഇദ്ദേഹത്തിനു രണ്ടാം സ്ഥാനം ലഭിച്ചു .1977ൽ ഇദ്ദേഹത്തിന്റെ ആദ്യ 14 സ്റ്റാന്റ് അപ്പ് കോമഡികൾ HBO പ്രദർശിപ്പിച്ചു.

🌷ജോർജ്ജ് ജോസഫ് പൊടിപ്പാറ – ഒന്നും രണ്ടും എട്ടും കേരളാ നിയമസഭകളിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജോർജ്ജ് ജോസഫ് പൊടിപ്പാറ.സ്വതന്ത്രനായാണ് ഇദ്ദേഹം എട്ടാം നിയമസഭയിൽ അംഗമായത്, എന്നാൽ ഒന്നും രണ്ടും തവണ കോൺഗ്രസ്സ് പ്രതിനിധിയായാണ് ജോർജ്ജ് ജോസഫ് നിയമസഭയിലെത്തിയത്.

🌷വാൾട്ടർ ഡി ലാ മെയർ – ഇംഗ്ലീഷ് കവിയും കഥാകൃത്തും ബാലസാഹിത്യകാരനുമായിരുന്ന വാൾട്ടർ ഡി ലാ മെയർ.വാൾട്ടർ റാമൽ എന്ന തൂലികനാമത്തിലായിരുന്നു വാൾട്ടർ ഡി ലാ മെയർ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിരുന്നത്. കുട്ടികൾക്കുവേണ്ടി രചിച്ച ആദ്യകാല കവിതകളിലും ഇതേ പേർ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യത്തെ കവിതാസമാഹാരം സോംഗ്സ് ഫോർ ചൈൽഡ്ഹുഡ് എന്ന പേരിൽ 1902-ൽ പുറത്തുവന്നു.

🌷സി.ജെ. ഡെന്നിസ് – ഓസ്ട്രേലിയൻ കവിയും പത്രപ്രവർത്തകനുമാണ് സി.ജെ. ഡെന്നിസ്. 1922 മുതൽ മരണം വരെ മെൽബണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഹെറാൾഡിന്റെ ‘സ്റ്റാഫ് കവി’ ആയിരുന്നു ഡെന്നിസ്.

🌷എൽ. വി. പ്രസാദ് – ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്, നടൻ, സംവിധായകൻ, ഛായാഗ്രാഹകൻ, വ്യവസായി എന്നിവരായിരുന്നു എൽ. വി. പ്രസാദ് എന്നറിയപ്പെടുന്ന അക്കിനേനി ലക്ഷ്മി വര പ്രസാദ റാവു . ഇന്ത്യൻ സിനിമയുടെ തുടക്കക്കാരിൽ ഒരാളായ അദ്ദേഹം ഇന്ത്യയിലെ ചലച്ചിത്രങ്ങൾക്കുള്ള പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ അവാർഡിന് അർഹനായി.

🌷ഗിൽബെർട്ട് ബ്ലെയ്സ് റെഗോ – റോമൻ കത്തോലിക്കാസഭയിലെ ഒരു ഇന്ത്യൻ പുരോഹിതനായിരുന്നു ഗിൽബെർട്ട് ബ്ലെയ്സ് റെഗോ. 1953 ഡിസംബർ 3 ന് പുരോഹിതനായി. റെഗോയെ 1971 മാർച്ച് 11 ന് സിംല, ചണ്ഡിഗഡ് രൂപതകളിൽ ബിഷപ്പായി നിയമിക്കുകയും 1971 സെപ്റ്റംബർ 11 ന് ബിഷപ്പായി നിയമിക്കുകയും ചെയ്തു. റെഗോ 1999 നവംബർ 10 ന് ചണ്ഡിഗഡിലെ ബിഷപ്പായും വിരമിച്ചു.

🌷സദാശിവ് ഗണപത്രാവു – 1946 മുതൽ 1952 വരെ ഏഴ് ടെസ്റ്റുകളിൽ കളിച്ച ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു സദാശിവ് ഗണപത്രാവു “സാദു” ഷിൻഡെ .

🌷മോഹർ സിംഗ് റാത്തോഡ് – ഒരു സാമൂഹിക പരിഷ്കർത്താവും രാഷ്ട്രീയ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. പർദയെ നിരുത്സാഹപ്പെടുത്തുക, സ്ത്രീധനം, ബാലവിവാഹം, അൺ-ടച്ചബിലിറ്റി തുടങ്ങിയ സാമൂഹിക പരിഷ്കാരങ്ങൾക്കായി അദ്ദേഹം വാദിച്ചു. 1962 ൽ ആദ്യമായി രാജസ്ഥാൻ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി. ജീവിതകാലം മുഴുവൻ സജീവ രാഷ്ട്രീയത്തിൽ തുടർന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments