ഇന്ന് ജൂൺ 07 ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 07 വർഷത്തിലെ 158(അധിവർഷത്തിൽ 159)-ാം ദിനമാണ്.
🌷ദിനാചരണങ്ങൾ
🔹ദേശീയ വി.സി.ആർ ദിനം (National VCR Day)
🔹ദേശീയ ക്യാൻസർ വിമുക്തരുടെ ദിനം (National Cancer Survivers Day) – ജൂൺ മാസത്തിലെ ആദ്യ ഞായറാഴ്ച
🔹ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചിട്ട് ഇന്നേക്ക് 63 വയസ്സ്.
🔹പെറു പതാക ദിനം
🔹അർജന്റീന പത്രപ്രവർത്തക ദിനം
🔹നോർവെ യൂണിയൻ ഡിസൊലൂഷൻ
🔹Chocolate Ice Cream Day
🔹National Boone Day
🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ
🔹1099- ആദ്യ കുരിശുയുദ്ധം…ജറുസലം ആക്രമണം ആരംഭിച്ചു..
🔹1494- സ്പെയിനും പോർട്ടുഗലും അതിർത്തി വേർതിരിക്കുന്നത് സംബന്ധിg treaty of tordesillas ഒപ്പിട്ടു..
🔹1654- ലൂയി പതിനാലാമൻ ഫ്രാൻസിലെ രാജാവായി..
🔹1798- ജനന വിസ്ഫോടനം സംബന്ധിച്ച മാൽത്തൂഷ്യൻ തിയറി തോമസ് മാൽത്തുസ് പ്രസിദ്ധീകരിച്ചു..
🔹1862- അമേരിക്കയും ബ്രിട്ടനും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു..
🔹1863- ഫ്രഞ്ച് സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു..
🔹1893- വർണവിവേചനത്തിനിരയായി മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരിസ് ബർഗ് സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കി..
🔹1917- ലയൺസ് ക്ലബ്ബ്, രൂപീകൃതമായി..
🔹1920 – റെഡ് ക്രോസ് പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചു.
🔹1929- വത്തിക്കാൻ സിറ്റി സ്വതന്ത്ര രാജ്യമായി..
🔹1935 – കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് സി കേശവൻ ആലപ്പുഴയിൽ അറസ്റ്റ് ചെയ്യപ്പെട്ടു.
🔹1954- ലോകത്തെ ആദ്യത്തെ മൈക്രോബയോളജി ലാബ്, ന്യൂജേഴ്‌സിയിൽ പ്രവർത്തനം ആരംഭിച്ചു..
🔹1954 – കമ്പ്യൂട്ടർ സയൻസിലെ പിതാവ് എന്നറിയപ്പെടുന്ന അലൻ ടൂറിങ് ആത്മഹത്യ ചെയ്തു.
🔹1957 – കേരളത്തിലെ ആദ്യത്തെ ബജറ്റ് സി അച്യുതമേനോൻ അവതരിപ്പിച്ചു.
🔹1970- സോണി കമ്പനി, ആദ്യത്തെ ബീറ്റമാക്‌സ് വി.സി.ആർ പുറത്തിറക്കി…
🔹1975- പ്രഥമ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടിൽ തുടങ്ങി
🔹1979- ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര I വിക്ഷേപിച്ചു..
🔹1981- ആണവായുധം നിർമിക്കുന്നുവെന്ന് ആരോപിച്ച് ഇറാക്കിന്റെ ന്യുക്ലിയർ റിയാക്ടർ ഇസ്രയേൽ തകർത്തു.. ഓപ്പറേഷൻ ഓപ്പറ എന്നായിരുന്നു ഈ വ്യോമാക്രമണത്തിനു നൽകിയ പേര്…
🔹1981 – എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിൻറെ കഥ എന്ന നോവലിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചു.
🔹1990- ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്. ഡബ്ല്യു. ഡി ക്ലർക്, 4 വർഷത്തെ അടിയന്തരാവസ്ഥ പിൻവലിച്ചു ഉത്തരവിട്ടു..
🔹1997- മഹേഷ് ഭൂപതി ഗ്രാൻറ് സ്ലാം കിരീടം ചൂടുന്ന പ്രഥമ ഇന്ത്യക്കാരനായി.. മിക്സഡ് ഡബിൾസിൽ ഹിരാക്കിയോടൊപ്പം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം നേടി..
🔹2006 – ആന്ത്രാക്സ് ഭീഷണിയെ തുടർന്ന് ബ്രിട്ടിഷ് പാർലമെന്റ് പിരിഞ്ഞു..
🔹2013 – ചൈനീസ് നഗരമായ സിയാമെനിൽ ഒരു ബസിന് തീപിടിച്ച് 47 പേർ കൊല്ലപ്പെടുകയും 34 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
🔹2014 – ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു.
🔹2017- ഇറാനിലെ ആദ്യ ഐ.എസ് തീവ്രവാദി ആക്രമണം.. 12 മരണം.
🔹2018 – ത്രിപുരയിൽ 73 കിലോമീറ്റർ നീളമുള്ള ദേശീയപാത രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
🔹2019 – സൈനികരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സൈന്യം ഒരു ഓൺലൈൻ പ്ലാറ്റ്ഫോം, റിട്ടയേർഡ് ഓഫീസേഴ്സ് ഡിജിറ്റൽ റെക്കോർഡ്സ് ആർക്കൈവ് (റോഡ്ര) ആരംഭിച്ചു.
🌷ജന്മദിനങ്ങൾ
🔹വിർജിനിയ അപ്ഗർ – വിർജിനിയ അപ്ഗർ അമേരിക്കൻ ഒബ്സ്റ്റെറിക്കൽ അനസ്‌തേഷ്യോളജിസ്റ്റ് ആയിരുന്നു. അവർ അനസ്തെസിയോളജി വിഭാഗത്തിലും, ടെറാടോളജി വിഭാഗത്തിലും, നിയോനറ്റോളജി വിഭാഗത്തിലും നേതൃത്വനിരയിൽപ്പെട്ട പ്രമുഖയായിരുന്നു. ശിശുമരണത്തെ ചെറുക്കുന്നതിനായി ജനിച്ചയുടനെ നവജാത ശിശുവിന്റെ ആരോഗ്യം വേഗത്തിൽ വിലയിരുത്തുന്നതിനുള്ള ഒരു മാർഗ്ഗം ആയ എപ്‌ഗാർ സ്‌കോറിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നു.
🔹എം.ജെ. ജേക്കബ് – കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, മുൻ നിയമസഭാംഗവുമാണ് എം.ജെ. ജേക്കബ്. സി.പി.ഐ.എം. കക്ഷിയെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം 2012-ൽ പിറവത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് 12,070 വോട്ടുകൾക്ക് യു.ഡി.എഫ്. സ്ഥാനാർത്ഥി അനൂപ് ജേക്കബിനോട് പരാജയപ്പെട്ടു.
🔹ഏക്ത കപൂർ – ഒരു ഇന്ത്യൻ സീരിയൽ, സിനിമാ നിർമ്മാതാവാണ് ഏക്ത കപൂർ.
🔹ഓർഹാൻ പാമൂക്ക് – ഓർഹാൻ പാമൂക്ക് (ജ. ജൂൺ 7, 1952, ഇസ്താംബുൾ) നോബൽ പുരസ്കാര ജേതാവായ ടർക്കിഷ് എഴുത്തുകാരനാണ്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പമുക് തുർക്കിയിൽനിന്നുള്ള മുൻനിര എഴുത്തുകാരിലൊരാളാണ്.
🔹ക്വാജ അഹ്മദ് അബ്ബാസ് – ഉർദു ,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ഒരു ചലച്ചിത്രസംവിധായകനും നോവലിസ്റ്റും, തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്നു കെ.എ. അബ്ബാസ് എന്ന പേരിൽ പ്രസിദ്ധനായ ക്വാജ അഹ്മദ് അബ്ബാസ്
🔹തോമസ് കൈലാത്ത് – ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും വിവരവിനിമയശാസ്ത്രതത്വജ്ഞനും കണ്ട്രോൾ എഞ്ചീനീയറും സംരംഭകനും ഹിറ്റാച്ചിയിലെ പ്രശസ്ത എഞ്ചിനീയറും സ്റ്റാൻഫോഡ് സർവകലാശാലയിലെ എമരിറ്റസ് പ്രൊഫസ്സറും ആണ് തോമസ് കൈലാത്ത്
🔹പോൾ ഗോഗിൻ – വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ ആണ് പോൾ ഗോഗിൻ. നാവികനായിരുന്നു. പിന്നീട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സേവനമനുഷ്ഠിച്ചു. 1870-ൽ പിസ്സാറോയുമായി സമ്പർക്കത്തിലായി. 1883 മുതൽ ചിത്രകലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1891-ൽ താഹിതിയിലേക്കുപോയി. മികച്ച ചിത്രങ്ങൾ: ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ്.
🔹പ്രിൻസ് (സംഗീതജ്ഞൻ) – പ്രിൻസ് റൊജേഴ്സ് നെൽസൺ (ജനനം ജൂൺ 7, 1958 – മരണം ഏപ്രിൽ 21, 2016) ഒരു അമേരിക്കൻ സംഗീതജ്ഞനാണ്. അദ്ദേഹം പ്രിൻസ് എന്ന പേരിലാണ് സംഗീതാവിഷ്ക്കരണം നടത്തുന്നതെങ്കിലും മറ്റനേകം പേരുകളിൽ, പ്രത്യേകിച്ച് 1993 മുതൽ 2000 വരെ തന്റെ സ്റ്റേജ് നേയിമായി ഉപയോഗിച്ച ഉച്ചരിക്കാൻ കഴിയാത്ത ചിഹ്നത്തിലും അറിയപ്പെടുന്നു. 1993 മുതൽ 2000 വരെ അദ്ദേഹം സാധാരണയായി അറിയപ്പെട്ടത് മുൻപ് പ്രിൻസ് എന്നറിയപ്പെട്ട കലാകാരൻ എന്നായിരുന്നു.
🔹ബെയർ ഗ്രിൽസ് – ഒരു ഇംഗ്ലീഷ് ടെലിവിഷൻ അവതാരകനും സാഹസികനുമാണ് ബെയർ ഗ്രിൽസ് (ജനനം:1974 ജൂൺ 7). ഡിസ്കവറി ചാനലിൽ അവതരിപ്പിക്കപ്പെടുന്ന മാൻ വെഴ്സസ് വൈൽഡ് (Man Vs Wild) എന്ന സാഹസികപരിപാടിയിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം.
🔹മുഅമ്മർ അൽ ഖദ്ദാഫി – ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി.
🔹ജയിംസ് യങ് സിംസൺ – ക്ലോറോഫോം കൊണ്ട് ബോധം കളയാമെന്ന് തെളിയിച്ച സ്കോട്ടിഷ് ശസ്ത്രജ്ഞൻ..
🔹സൂസൻ ബ്ലോ – കിൻഡർഗാർട്ടന്റെ അമ്മ എന്നറിയപ്പെടുന്ന വ്യക്‌തിത്വം..
🔹ചാൾസ് ഗ്ലോവേർ ബർക്ക്ല – എക്‌സ്. റേ സ്പെക്ടറോസ്കോപ്പിയിലെ ഗവേഷണത്തിനു 1917ൽ നോബേൽ സമ്മാനം ലഭിച്ചു.
🔹കെ. സുധാകരൻ – നിലവിൽ കണ്ണൂർ എം പി.. മുൻ വനം സ്പോർട്സ് മന്ത്രി.
🔹മഹേഷ് ഭൂപതി – മഹേഷ് ശ്രീനിവാസ് ഭൂപതി ഒരു ഇന്ത്യൻ ടെന്നീസ് കളിക്കാരനാണ്. 1974 ജൂൺ 7-ന് ചെന്നൈയിൽ ജനിച്ചു. 1995-ൽ ഇദ്ദേഹം പ്രഫഷണൽ ടെന്നിസിലേക്ക് കടന്നു.
ചരമവാർഷികങ്ങൾ*
🔹പന്തളം കേരളവർമ്മ – കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ (ജനുവരി 1879 – ജൂൺ 1919) . പന്തളം രാജകുടുംബാംഗമായ അദ്ദേഹം ജനിച്ചത് പന്തളത്താണ്. തന്റെ 12-ആം വയസ്സിൽ സംസ്കൃത കവിതകൾ എഴുതിത്തുടങ്ങിയ അദ്ദേഹം 19-ആം വയസ്സിൽ മലയാള കവിതകളും എഴുതിത്തുടങ്ങി. “ദൈവമേ കൈ തൊഴാം” എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളിൽ ഒന്നാണ്.
🔹ഇ.എം.ഫോസ്റ്റർ – പ്രശസ്തനായ ഒരു ഇംഗ്ലീഷ് നോവലിസ്റ്റ് ആണ് ഇ.എം.ഫോസ്റ്റർ.
🔹ക്രിസ്റ്റഫർ ലീ – ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനാണ് ക്രിസ്റ്റഫർ ലീ.
🔹അബു മുസ്അബ് അൽ സർഖാവി – അബു മുസ്അബ് അൽ സർഖാവി (1966 ഒക്ടോബർ 20 -2006 ജൂൺ 7) യുടെ യഥാർത്ഥ പേര് അഹ്മദ് ഫദീൽ നസൽ അൽ ഖലീലി എന്നാണ്. അബൂ മുസ് അബ് എന്നാൽ മുസ് അബിന്റെ പിതാവെന്നർത്ഥം. ജോർദാനിലെ അമ്മാനിൽ നിന്ന് 21 കി. മീ. അകലെയുള്ള സർഖ എന്ന സ്ഥലത്ത് ജനിച്ചതിനാൽ സ്ഥലപേരോട് കൂടി സർഖാവി എന്നറിയപെട്ടു. അഫ്ഘാനിലും, ഇറാഖിലും യുദ്ധം ചെയ്തു.
🔹അലൻ ട്യൂറിംഗ് – ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ് അലൻ മാതിസൺ ട്യൂറിംഗ് (23 ജൂൺ 1912 – 7 ജൂൺ 1954) .
🔹കെ.കെ. മാധവൻ – കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്നു കെ.കെ. മാധവൻ(22 ജൂലൈ 1917 – 7 ജൂൺ 1999).
🔹ബാസപ്പ ദാനപ്പ ജട്ടി – സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് പ്രസിഡണ്ടും, ഉപരാഷ്ട്രപതിയുമായിരുന്നു ബാസപ്പ ദാനപ്പ ജട്ടി.
🔹ജോസഫ് വോൻ ഫ്‌റോൻഹോഫെർ – ജർമൻ ഊർജതന്ത്രഞ്ജൻ.. സൂര്യന്റെ വർണ്ണരാജികളിലെ കറുത്ത വരകളെക്കുറിച്ചു പഠനം നടത്തിയ വ്യക്തി