Pravasimalayaly

ജൂൺ 9 ന്റെ പ്രത്യേകതകൾ

✒️ചരിത്രത്തിൽ ഇന്ന്✒️

ഇന്ന് 2020 ജൂൺ 9 (1195 ഇടവം 26 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 9 വർഷത്തിലെ 160 (അധിവർഷത്തിൽ 161)-ാം ദിനമാണ്

🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹

💠ദേശീയ വീരന്മാരുടെ ദിനം (ഉഗാണ്ട)

💠മുർ‌സിയ ഡേ (മുർ‌സിയ)

💠ലാ റിയോജ ദിനം (ലാ റിയോജ)

💠പവിഴ ത്രികോണ ദിനം

💠സ്വയംഭരണ ദിനം (ഓലൻഡ് ദ്വീപുകൾ)

💠അബ്ദുല്ല രണ്ടാമൻ രാജാവിന്റെ പ്രവേശന വാർഷികം (ജോർദാൻ)

💠ദേശീയ ഡൊണാൾഡ് ഡക്ക് ഡേ

💠ദേശീയ സ്ട്രോബെറി റബർബ് പൈ ദിനം

💠ദേശീയ ഏൾ ദിനം -ഓരോ വർഷവും ജൂൺ 9 ന് ഒരു പ്രത്യേക യോഗ്യതയും നേട്ടത്തിനുള്ള യഥാർത്ഥ ശേഷിയുമുള്ളവർക്കായി ദേശീയ ഏൾ ദിനം സമർപ്പിക്കുന്നു. ഏൽ‌ എന്ന ഐതിഹ്യങ്ങളെ ആദരിക്കുന്ന ദിവസം.

💠നാഷണൽ കോൾ യുവർ ഡോക്ടർ ഡേ

🌹ചരിത്ര സംഭവങ്ങൾ🌹

🌐68 – റോമൻ ചക്രവർത്തി നീറോ ആത്മഹത്യ ചെയ്തു.

🌐747 – അബ്ബാസിഡ് വിപ്ലവം

🌐1863 – അമേരിക്കൻ ആഭ്യന്തരയുദ്ധം: വിർജീനിയയിലെ ബ്രാണ്ടി സ്റ്റേഷൻ യുദ്ധം.

🌐1923 – പട്ടാള അട്ടിമറിയിലൂടെ ബൾഗേറിയയിൽ സൈന്യം അധികാരം പിടിച്ചെടുത്തു.

🌐1934 – വാൾട്ട് ഡിസ്നിയുടെ ഡൊണാൾഡ് ഡക്ക് എന്ന കാർട്ടൂൺ കഥാപാത്രം പുറത്തിറങ്ങി.

🌐1959 – ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ആദ്യ മുങ്ങിക്കപ്പൽ യു.എസ്.എസ്. ജോർജ് വാഷിങ്ടൻ പുറത്തിറങ്ങി.

🌐1973 – കുതിരപ്പന്തയത്തിൽ, സെക്രട്ടേറിയറ്റ് യുഎസ് ട്രിപ്പിൾ കിരീടം നേടി.

🌐1979 – ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ലൂണ പാർക്കിൽ നടന്ന ഗോസ്റ്റ് ട്രെയിൻ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു.

🌹ജൻമദിനങ്ങൾ🌹

🌹പി.യു. ചിത്ര – കേരളത്തിൽ നിന്നുള്ള ഒരു മദ്ധ്യ, ദീർഘദൂര ഓട്ടക്കാരിയാണ് പി. യു. ചിത്ര (ജനനം :9 ജൂൺ 1995). ദേശീയ, അന്തർദ്ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റുകളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്.ഭുവനേശ്വറിൽ നടന്ന, 2017 ഏഷ്യൻ അത്‍ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ 4.17.92 സെക്കന്റുകൾ കൊണ്ട് പൂർത്തിയാക്കി. ഇത് ചിത്രയെ “ദൂരങ്ങളുടെ ഏഷ്യയുടെ രാജകുമാരി” എന്ന പേര് നൽകി[6].2019 ൽ ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന 23 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ചിത്ര ഈ 1500 മീറ്ററിലെ ഈ സ്വർണ മെഡൽ നേട്ടം ആവർത്തിച്ചു.കഴിഞ്ഞകൊല്ലം 1500മീ, 3000മീ, 5000മീ ഓട്ടമത്സരങ്ങളിലും, ഒറീസ്സ, റാഞ്ചിയിൽ നടന്ന 59-ാമത് നാഷ്ണൽ ഗെയിംസിൽ 3കി.മീ ക്രോസ്സ് കണ്ട്രിഓട്ടമത്സരത്തിലും ഗോൾഡ് മെഡൽ നേടി.

🌹കിരൺ ബേദി – ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ്‌‍ കിരൺബേദി. 22-ആം വയസ്സിൽ 1971-ലെ ഏഷ്യൻ വനിതാ ടെന്നിസ് ചാമ്പ്യനായിരുന്നു അവർ. മാഗ്സസെ അവാർഡ് ജേതാവാണ്‌. 2007-ൽ ഡെൽഹി പോലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് കിരൺ ബേദി വാർത്തകളിൽ ഇടം നേടിയിരുന്നു.

🌹അർജുൻ വാജ്‌പൈ – എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരൻ ആണ് അർജുൻ വാജ്‌പൈ (ജനനം: ജൂൺ 9, 1993). 2011 മെയ് 20 ന് എവറസ്റ്റ് കീഴടക്കിയപ്പോൾ 16 വയസ്സ്, 11 മാസം, 18 ദിവസം ആയിരുന്നു അർജുൻറെ പ്രായം. ഡൽഹി സ്വദേശിയാണ് അർജുൻ. ഏറ്റവും പ്രായം കുറഞ്ഞ, എവറസ്റ്റ് കയറിയവർ എന്ന ബഹുമതി പിന്നീട് പലരും ഭേദിച്ചു കഴിഞ്ഞു. 19-ാം വയസ്സിൽ എവറസ്റ്റ് കീഴടക്കിയ മഹാരാഷ്ട്രയിലെ കൃഷ്ണാ പാട്ടീൽ സ്ഥാപിച്ച റെക്കോർഡ് ആണ് അർജുൻ തകർത്തത്.

🌹റിച്ചാർഡ് ഹേ – ഇന്ത്യൻ പാർലമെന്റിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാണ് പ്രൊഫ. റിച്ചാർഡ് ഹേ.2015 ജൂലൈയിൽ പാർലമെന്റിലേക്കുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി രാഷ്ട്രപതി നാമനിർദ്ദശം ചെയ്തു.

🌹അനിൽ മണിഭായ് നായിക് – എ എം നായിക് എന്നറിയപ്പെടുന്ന അനിൽ മണിഭായ് നായിക് (ജനനം: ജൂൺ 9, 1942) ഒരു ഇന്ത്യൻ വ്യവസായി, മനുഷ്യസ്‌നേഹി, ഇന്ത്യൻ എഞ്ചിനീയറിംഗ് കമ്പനിയായ ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡിന്റെ ഗ്രൂപ്പ് ചെയർമാൻ, 2018 മുതൽ ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ ചെയർമാൻ.

🌹അമീഷാ പട്ടേൽ – ബോളിവുഡ് ഹിന്ദി സിനിമ രം‌ഗത്തെ ഒരു പ്രശസ്ത നടിയാണ് അമിഷാ പട്ടേൽ (ജനനം ജൂൺ 9, 1976). കഹോ ന പ്യാർ ഹേ (2000) എന്ന വമ്പൻ വിജയ ചിത്രത്തിലൂടെയാണ് അമിഷ തന്റെ സിനിമ അഭിനയം തുടങ്ങിയത്.2007 ൽ പ്രിയദർശൻ നിർമിച്ച ഭൂൽ ഭുലൈയ്യ എന്ന് ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷമാണ് അമിഷ ചെയ്തത്.

🌹ആൻഡ്രൂ സൈമണ്ട്സ് – വലം-കൈയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം-കൈയ്യൻ സ്പിന്നറുമായിരുന്ന ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്ററാണ്‌ ആൻഡ്രൂ സൈമണ്ട്സ് (ജനനം:1975 ജൂൺ 9,ബിർമിംഗ‌്ഹാം,ഇംഗ്ലണ്ട്).രണ്ട് തവണ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നു.

🌹എറിക് ഹോബ്സ്ബാം – വിഖ്യാതനായ ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു എറിക് ഹോബ്സ്ബാം (9 ജൂൺ 1917 – 1 ഒക്ടോബർ 2012)[1]. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന ചിന്തകരിൽ ഒരാളായി കരുതപ്പെടുന്ന ഹോബ്‌സ്‌ബോം മാർക്‌സിസ്റ്റ് ദർശനത്തിലൂടെ ലോകചരിത്രത്തെ വിശകലനം ചെയ്തയാളാണ്.

🌹കാൾ ലുഡ്‌വിഗ് ബ്ല്യൂം – ഒരു ജർമ്മൻ-ഡച്ച് സസ്യശാസ്ത്രജ്ഞൻ ആണ് കാൾ ലുഡ്‌വിഗ് ബ്ല്യൂം . ജർമ്മനിയിലെ ബ്രാവുൺഷ്വീഗിൽ ജനിച്ചു. ഡച്ച് ഈസ്റ്റ് ഇൻഡീസിലും നെതർലാന്റിലും ജോലിചെയ്തു. ലെയ്ഡനിലെ സ്റ്റേറ്റ് ഹെർബേറിയത്തിലെ ഡയറക്ടർ ആയിരുന്നു.1855ൽ റോയൽ സ്വീഡിഷ് അക്കാഡമിയുടെ വിദേശ അംഗത്വം ലഭിച്ചു.

🌹ബെർട്ടെ ഫോൺ സുദ്നാ – സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് ബെർട്ടെ ഫോൺ സുദ്നാ (Bertha von Suttner) എന്നറിയപ്പെടുന്ന ബെർട്ടെ ഫെലിസിറ്റാസ് സോഫീ ഫോൺ സുദ്നാ (ജനനം 9 ജൂൺ 1843 – മരണം 21 ജൂൺ 1914. ലോകപ്രശസ്ത സമാധാനപ്രവർത്തകയും, നോവലിസ്റ്റുമായ ഇവർ പ്രേഗിൽ 1843ൽ ജനിച്ചു. ആയുധങ്ങൾ അടിയറ പറയൂ എന്ന നോവൽ പ്രസിദ്ധമാണ്.

🌹നതാലി പോർട്മാൻ – അമേരിക്കൻ,ഇസ്രയേൽ ഇരട്ട പൗരത്വമുള്ള ഒരു ചലച്ചിത്ര നടിയും മോഡലുമാണ് നതാലി പോർട്മാൻ.2011-ൽ ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്,ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ബാഫ്റ്റ പുരസ്കാരം,സ്ക്രീൻ ആക്റ്റേർസ് ഗിൽഡ് പുരസ്കാരം എന്നിവ ലഭിച്ചു.

🌹മോഹിനി (നടി) – ഒരു ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് മോഹിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, പഞ്ചാബി ഹൗസ് തുടങ്ങിയവയാണ് മോഹിനിയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങൾ.

🌹സോനം കപൂർ – ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സോനം കപൂർ (ജനനം: ജൂൺ 9, 1985).പ്രമുഖ ചലച്ചിത്രനടനായ അനിൽ കപൂറിന്റെയും, സുനിത കപൂറിന്റേയും മകളാണ് സോനം കപൂർ.

🌹ഹെൻറി ഹാലറ്റ് ഡേൽ – നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്നു ഹെന്റി ഹാലറ്റ് ഡേൽ. യു.എസ്. ഭിഷഗ്വരനായ ഓട്ടോ ലെവിയുമായി ചേർന്ന് നാഡീ ആവേഗങ്ങളുടെ പ്രേഷണത്തെക്കുറിച്ചു നടത്തിയ പഠനങ്ങൾക്ക് 1936-ൽ ഇരുവർക്കും നോബൽ സമ്മാനം ലഭിച്ചു.

🌹നേഹ മേത്ത – ഒരു ഇന്ത്യൻ ടെലിവിഷൻ നടിയാണ് നേഹ മേത്ത.ഒരു ഗുജറാത്തി പ്രഭാഷകയാണ്

🌹രാംചന്ദ്ര ഗാന്ധി – ഒരു ഇന്ത്യൻ തത്ത്വചിന്തകനായിരുന്നു രാംചന്ദ്ര ഗാന്ധി (9 ജൂൺ 1937 – 13 ജൂൺ 2007).

🌹പല്ലവി സുഭാഷ് ഷിർക്കെ – ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ് പല്ലവി സുഭാഷ് ഷിർക്കെ (ജനനം: 9 ജൂൺ 1984).ഒരു മഹാരാഷ്ട്ര മോഡലായി മാറിയ നടി, മറാത്തി നാടകങ്ങൾ, സിനിമകൾ, ടിവി ഷോകൾ എന്നിവയിലൂടെ തന്റെ കരിയർ ആരംഭിച്ചു, തുടർന്ന് ഹിന്ദി ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ടു.

🌹എസ്. കൃഷ്ണ – ഒരു ഇന്ത്യൻ ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമാണ്. പ്രധാനമായും കന്നഡ സിനിമകളിൽ പ്രവർത്തിക്കുന്നു.

🌹സുർജബാല ഹിജാം – ഒരു മണിപ്പൂരി ചലച്ചിത്ര നടിയാണ് സുർജബാല ഹിജാം. മണിപ്പൂരി, ഹിന്ദി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ബാല ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലുമെത്തി.

🌹ബി. ജയശ്രീ – മുതിർന്ന ഇന്ത്യൻ നാടക നടിയും സംവിധായകനും ഗായികയുമാണ് ബി. ജയശ്രീ .2013 ൽ ഇന്ത്യാ ഗവൺമെന്റ് പദ്മശ്രീ അവാർഡിന് അർഹനായി.

🌹ശിവേന്ദ്ര സിംഗ് – ശിവേന്ദ്ര സിംഗ് (1983 ജൂൺ 9-ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ ജനനം) ഇന്ത്യൻ ഫീൽഡ് ഹോക്കിയിലെ സെൻറ്റർ ഫോർവേഡ് കളിക്കാരനാണ്.

🌹അർച്ചന സുസീന്ദ്രൻ – സ്പ്രിന്റിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഇന്ത്യൻ അത്‌ലറ്റാണ് അർച്ചന സുസീന്ദ്രൻ (ജനനം: 9 ജൂൺ 1994).വനിതകളുടെ 200 മീറ്ററിൽ മത്സരിച്ച് 2019 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

🌷സ്മരണകൾ🌷

🌷അന്ന അറ്റ്‌കിൻസ് -അന്ന അറ്റ്‌കിൻസ് ( 16 മാർച്ച്‌ 1799 – 9 ജൂൺ 1871 ഇംഗ്ലീഷ്കാരിയായ സസ്യശാസ്ത്രജ്ഞയും ഫോട്ടോഗ്രാഫറും ആയിരുന്നു. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയാണ് അന്ന അറ്റ്‌കിൻസ്. ചില തെളിവുകൾ അനുസരിച്ചു ആദ്യമായി ഫോട്ടോഗ്രാഫുകൾ എടുത്ത വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിക്കുന്നു.

🌷എം.എഫ്. ഹുസൈൻ – ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്‌ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) (സെപ്റ്റംബർ 17 1915 – ജൂൺ 9 2011). ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.

🌷കെ.സി. ലക്ഷ്‌മണൻ – പൂരക്കളി ആചാര്യനും ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ്‌ ജേതാവുമായിരുന്നു കെ.സി. ലക്ഷ്‌മണൻ .കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നാണ് പൂരോൽസവം. വടക്കേമലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതികാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ ഏത് പ്രായത്തിലുള്ളവർക്കും ഇതിൽ പങ്കെടുക്കാം.

🌷ചാൾസ് ഡിക്കെൻസ് – ചാൾസ് ജോൺ ഹഫാം ഡിക്കൻസ് FRSA (ഫെബ്രുവരി 7 1812 – ജൂൺ 9 1870), തൂലികാനാമം “ബോസ്” വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി കരുതുന്ന ഡിക്കൻസ് തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകമാസകലം വമ്പിച്ച ജനപ്രിയത ഡിക്കെൻസിനു ലഭിച്ചു.

🌷ധീരേന്ദ്ര ബ്രഹ്മചാരി – ഇന്ദിരാഗാന്ധിയുടെ യോഗാധ്യാപകൻ എന്ന നിലയിൽ പ്രശസ്തനായ വ്യക്തിയായിരുന്നു സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി(12 ഫെബ്രുവരി 1924 – 9 ജൂൺ 1994). മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിലും പുത്രൻ സഞ്ജയ് ഗാന്ധിയിലും നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന അധികാര കേന്ദ്രമായിരുന്നു. ഈ ദു:സ്വാധീനത്താൽ ഇദ്ദേഹം പലപ്പോഴും ഇന്ത്യൻ റാസ്പുട്ടിൻ എന്നും വിളിക്കപ്പെട്ടു.

🌷മിസ് കുമാരി – ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു മിസ് കുമാരി. 1940 മുതൽ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നത്.

🌷യാൻ ടിൻബർജെൻ – നോബൽ സമ്മാന ജേതാവായ ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് യാൻ ടിൻബർജെൻ. 1969-ൽ സാമ്പത്തികശാസ്ത്രത്തിലെ പ്രഥമ നോബൽ സമ്മാനത്തിന് അർഹരായത് ടിൻബർജെനും നോർവീജീയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ റാഗ്നർ ഫ്രീഷ്ചുമായിരുന്നു.

🌷റഫിയുദ് ദരജത് – ഫറൂഖ്സിയാറിനുശേഷം സയ്യദ് സഹോദരന്മാർ, മുഗൾ സിംഹാസനത്തിലേക്കാനയിച്ചത് ബഹദൂർഷായുടെ മറ്റൊരു പൌത്രനായ റഫി ഉദ് ദരജത്തിനേയാണ്. ശ്വാസകോശരോഗത്താൽ പീഡിതനും ദുർബലനുമായിരുന്ന റഫി ഉദ് ദരജത് സയ്യദ് സഹോദരന്മാരുടെ, കളിപ്പാവയായിരുന്നു. 1719 ഫെബ്രുവരി 28 മുതൽ ജൂൺ 6 വരെ മൂന്നു മാസമേ ദരജത് സമ്രാട്ടായി വാണുളളു.

🌷വിശുദ്ധ അപ്രേം – സുറിയാനി സഭാപിതാക്കൻമാരിൽ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനുമായിരുന്നു വിശുദ്ധ അപ്രേം. സിറിയാക്കാരൻ അപ്രേം (Ephrem the Syrian) എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ദക്ഷിണ തുർക്കിയിലെ നിസിബിസ് എന്ന സ്ഥലത്ത് എ.ഡി. 306-ൽ ജനിച്ചു. ശെമ്മാശനായി അഭിഷിക്തനായെങ്കിലും പൂർണപുരോഹിതപദവി ഇദ്ദേഹത്തിന് നൽകപ്പെട്ടില്ല. നിസിബിസിലെ മെത്രാൻ വിശുദ്ധ യാക്കൂബിന്റെ ശിഷ്യനായിരുന്ന അപ്രേം അദ്ദേഹത്തിനൊപ്പം 325-ൽ നിഖ്യായിൽ ചേർന്ന സുന്നഹദോസിൽ പങ്കെടുത്തിരുന്നു.

🌷ഹേമന്ദ്‌ കനിത്‌കർ – ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ബാറ്റ്സ്മാനാണ് ഹേമന്ദ്‌ കനിത്‌കർ(8 December 1942 – 9 June 2015 )ആഭ്യന്തര ക്രിക്കറ്റിൽ ഒന്നര പതിറ്റാണ്ട് നീണ്ട കരിയറുള്ള കനിത്കർ ഇന്ത്യക്കായി രണ്ട് ടെസ്റ്റും കളിച്ചിട്ടുണ്ട്.ഇന്ത്യൻ താരമായിരുന്ന ഋഷികേശ് കനിത്കർ മകനാണ്.

🌷രാജ് ഖോസ്ല – 1950 മുതൽ 1980 വരെ ഹിന്ദി സിനിമകളിലെ മികച്ച സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരിൽ ഒരാളായിരുന്നു രാജ് ഖോസ്ല .

🌷ഹഫിസ് മിർസ നാസിർ അഹ്മദ് – അഹ്മദിയ കമ്മ്യൂണിറ്റി തലവൻ. തന്റെ മുൻഗാമിയും പിതാവുമായ മിർസ ബഷീർ-ഉദ്-ദിൻ മഹമൂദ് അഹ്മദിന്റെ മരണത്തിന്റെ പിറ്റേന്ന് 1965 നവംബർ 8 ന് മിർസ ഗുലാം അഹ്മദിന്റെ മൂന്നാമത്തെ പിൻഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

🌷ക്യാപ്റ്റൻ ഫ്രാൻസിസ് റിച്ചാർഡ് കബ്ബൺ – ഒന്നാം ലോക മഹായുദ്ധത്തിൽ ഒരു ആകാശ നിരീക്ഷകനും ഫ്ലൈയിംഗ് എയ്സും ആയിരുന്നു. തന്റെ പൈലറ്റുമാരുമായി ചേർന്ന് 21 ആകാശ വിജയങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.

Exit mobile version