Pravasimalayaly

ജെസ്ന കേസ്; തുടരന്വേഷണം വേണോ വേണ്ടയോ ? കോടതിയുടെ അന്തിമ തീരുമാനം ഇന്ന്

ജെസ്ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ സമർപ്പിച്ച കേസ് ഡയറിയും ജെസ്നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച കവറിൽ സമർപ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിക്കും. ഇവ രണ്ടും പരിശോധിച്ച ശേഷമായിരിക്കും തുടരന്വേഷണം വേണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക.

ജെസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയും ക്ലോഷർ റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കാണിച്ച് ജെയിംസ് തടസ്സഹര്‍ജി സമർപ്പിച്ചു.

Exit mobile version