Pravasimalayaly

ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തിയ യുവതിയെ ഷെയ്ഖിനു വിറ്റു: പട്ടിണിയുടെയും കൊടുപീഡനത്തിന്റെയും തടവില്‍ നിന്ന് യുവതി രക്ഷപ്പെട്ടതിങ്ങനെ

ഹൈദരാബാദ്: ജോലി വാഗ്ദാനം ചെയ്ത ദുബായിലേക്ക് കടത്തിയ യുവതിയെ ഏജന്റ് ഷെയ്ഖിനു വിറ്റു. ഹൈദരാബാദില്‍ നിന്നുള്ള യുവതിയേയാണ് ഹൈദരാബാദ് സ്വദേശിയായ ഏജന്റ് ഷാര്‍ജയിലുള്ള ഷെയ്ഖിനു വിറ്റത്.

ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്‌വുമണ്‍ ജോലിയാണ് യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഏജന്റ് ഇവരെ കഴിഞ്ഞ മാര്‍ച്ച് 18 നു യുഎഇയില്‍ ഷാര്‍ജയിലേക്ക് കടത്തുകയായിരുന്നു. അവിടെയെത്തിയതിനു ശേഷം ഒരു ഷെയ്ഖ് എത്തി തന്നെ ബഹ്‌റിനിലേക്കും അവിടെ നിന്ന് ഒമാനിലേക്കും കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പറയുന്നു.

അവിടെ എത്തിച്ചതിനു ശേഷം വെള്ളവും ഭക്ഷണവും പോലും നല്‍കാതെ അടിമയെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു. അവിടെ നിന്നും യുവതി തന്റെ അമ്മയോട് വിവരങ്ങള്‍ അറിയിച്ചതോടെ യുവതിയുടെ കുടുംബം വഴിയാണ് മസ്‌ക്കറ്റിലെ ിന്ത്യന്‍ എംബസി വിവരം അറിഞ്ഞത്. പിന്നാലെ വിദേശ മന്ത്രാലയം ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തിരിച്ച് നാട്ടിലെത്തിയ യുവതി നന്ദി പറയുന്നത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ഇന്ത്യന്‍ എംബസിക്കുമാണ്.

Exit mobile version