ജോസ്.കെ മാണിയെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനാക്കിയ നടപടി സ്റ്റേ ചെയ്തു

0
29

തൊടുപുഴ: ജോസ്.കെ മാണിയെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനാക്കിയ നടപടി സ്റ്റേ ചെയ്തു. തൊടുപുഴ മുന്‍സിഫ് കോടതിയാണ് സ്‌റ്റേ ചെയ്തത്. സംസ്ഥാനകമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ നല്കിയ കേസിലാണ് സ്റ്റേ. പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തുന്നും ഓഫീസ് കൈകാര്യം ചെയ്യുന്നതിനും സ്റ്റേ ഉണ്ട്. ചെയര്‍മാന്റെ ഓഫീസ് ഉപയോഗിക്കുന്നതും ചെയര്‍മാന്‍ നാമം ഉപയോഗിക്കുന്നതും കോടതി വിലക്കി.കഴിഞ്ഞ ദിവസം നടന്ന ചെയര്‍ാന്‍ തെരഞ്ഞെടുപ്പും കോടതി സ്‌റ്റേ ചെയ്തു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടനപ്രകാരമല്ല നടത്തിയതെന്നും ആള്‍ക്കൂട്ടം തെരഞ്ഞെടുത്ത ചെയര്‍മാനെ അംഗീകരിക്കില്ലെന്നും പി.ജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Leave a Reply