Pravasimalayaly

ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്ന് പുറത്തേയ്ക്ക്

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം UDF ന് പുറത്തേക്ക്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി. ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു.
ജോസ് പക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് യുഡിഎഫ് നിർണായക തീരുമാനം
യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്നും യുഡിഎഫ് കണ്‍വീനല്‍ ബെന്നി ബെഹന്നാന്‍ പത്രസമ്മേളത്തില്‍ വ്യക്തമാക്കി. ജോസ് വിഭാഗം യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ധിക്കരിച്ചു. ജോസ് വിഭാഗത്തിന് ഇനി മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. 
പുറത്താക്കല്‍ തീരുമാനം നീതികരിക്കാനാകില്ലെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. തീരുമാനം സങ്കടകരമാണെന്നും ജോസ് വിഭാഗം വഴിയാധാരമാകില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. കെ.എം മാണി നേതൃത്വം നല്‍കിയ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version