Pravasimalayaly

ഞങ്ങള്‍ ഓസ്‌ട്രേലിയയെ തോല്പിച്ചപ്പോള്‍ ഏറെ സന്തോഷിക്കുന്നത് ഇന്ത്യക്കാരല്ലേ: ഡുപ്ലസി

South Africa's captain Faf du Plessis celebrates after scoring a century (100 runs) during the 2019 Cricket World Cup group stage match between Australia and South Africa at Old Trafford in Manchester, northwest England, on July 6, 2019. (Photo by Paul ELLIS / AFP) / RESTRICTED TO EDITORIAL USE

മാഞ്ചെസ്്റ്റര്‍: ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏറെ സന്തോഷത്തിലാവും. കാരണം ഞങ്ങള്‍ ഓസട്രേലിയയെ തോല്പിച്ചതു തന്നെ. ഇത് ഡുപ്ലസി പറയുന്നതിലുമു്ണ്ട് ഒരു ന്യായം. ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ ആദ്യം കാത്തിരുന്നതെങ്കിലും ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചതോടെ ന്യൂസിലാന്‍ഡ് ആണ് ലോകകപ്പില്‍ ഇന്ത്യയുടെ എതിരാളികളായത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായി. തുടര്‍ന്ന് നടന്ന ഓസീസ് ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക കംഗാരു പടയെ 10 റണ്‍സിനു അട്ടിമറിച്ചു. . ഇതോടെ, ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. മാത്രമല്ല, ഇംഗ്ലണ്ടിനെ സെമിയില്‍ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് നാലാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ കിട്ടി. ഓസ്‌ട്രേലിയയ്ക്ക് ഇംഗ്ലണ്ടിനെയും. ഇതിനാലാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ പെരുത്ത സന്തോഷം ആയില്ലേ എന്നു ഡുപ്ലസിയുടെ ചോദ്യം.

Exit mobile version