Sunday, September 29, 2024
HomeMoviesMovie Newsഞാന്‍ തൊബാമ കാണാം നീ എന്റെ ചിത്രം അരവിന്ദന്റെ അതിഥികള്‍ കാണണം, അല്‍ഫോണ്‍സ് പുത്രനോട് വിനീത്...

ഞാന്‍ തൊബാമ കാണാം നീ എന്റെ ചിത്രം അരവിന്ദന്റെ അതിഥികള്‍ കാണണം, അല്‍ഫോണ്‍സ് പുത്രനോട് വിനീത് ശ്രീനിവാസന്‍

അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം തൊബാമ നാളെ തീയേറ്ററുകളിലെത്തുകയാണ്. അതിനു മുന്നോടിയായി അല്‍ഫോണ്‍സ് തന്റെ ഫേസ്ബുക്കില്‍ രസകരമായ ഒരു പോസ്റ്റിട്ടു. അവഞ്ചേഴ്സ് എന്ന ഹോളിവുഡ് ചിത്രം വമ്പന്‍ റിലീസായി തീയേറ്ററുകളിലെത്തുമ്പോള്‍ തന്റെ കൊച്ചു ചിത്രവും തീയേറ്ററുകളിലെത്തുന്നുവെന്നും ചിത്രത്തിലെ നായകന്റെ പ്രതിഫലത്തിന്റെ ഏഴിലൊന്നാണ് തന്റെ ചിത്രത്തിന്റെ ആകെ ബജറ്റെന്നുമാണ് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിനു മറുപടിയായി വിനീത് ശ്രീനിവാസന്‍ കുറിച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഞാന്‍ തൊബാമ കാണാം നീ എന്റെ ചിത്രം അരവിന്ദന്റെ അതിഥികള്‍ കാണണം എന്നായിരുന്നു വിനീതിന്റെ മറുപടി.വിനീതിനോട് നമ്മള്‍ ഒരേ ടീമിലുള്ളവരല്ലേ എന്ന് മറുപടിയാണ് അല്‍ഫോണ്‍സ് നല്‍കിയത്.

പ്രേമത്തിലൂടെ മലയാളികളുടെ പ്രിയ താരങ്ങളായി മാറിയ ശബരീഷ് വര്‍മ്മ, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനും പിതാവ് ശ്രീനിവാസനും വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ചിത്രം നാളെയാണ് റിലീസിനെത്തുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments