Pravasimalayaly

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ടോസ് ഒഴിവാക്കുന്നു, ചരിത്ര തീരുമാനവുമായി ഐസിസി

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് എെസിസി. ഇതിൻെറ ഭാഗമായി ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ടോസ് ഒഴിവാക്കിയേക്കുമെന്ന് സൂചന. സന്ദർശക ടീമിന് ബാറ്റിങോ ബോളിങോ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

സ്വന്തം പിച്ചിൽ ആതിഥേയ ടീമിന് കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് എെസിസി കരുതുന്നത്. ആതിഥേയ ടീമുകൾ തങ്ങൾക്ക് അനുകൂലമായ രീതിയിൽ പിച്ച് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉണ്ടാവാറുണ്ട്. ഇത് പരിഹരിക്കാൻ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കുമെന്ന് എെസിസി കരുതുന്നു.

എന്നാൽ ഇക്കാര്യത്തിൽ എെസിസി കമ്മിറ്റിയിലുള്ളവർ തന്നെ രണ്ട് തട്ടിലാണ്. തീരുമാനത്തിനെതിരെ പുറത്ത് നിന്നും വിമർശനമുയരുന്നുണ്ട്. 1877ൽ ടെസ്റ്റ് ക്രിക്കറ്റ് തുടങ്ങിയ കാലം മുതൽ ടോസിലൂടെയാണ് കളി തുടങ്ങാറുള്ളത്. നൂറ് വർഷത്തിലധികം പഴക്കമുള്ള ക്രിക്കറ്റ് ചരിത്രത്തെ തന്നെ എന്തിനാണ് മാറ്റി മറിക്കുന്നതെന്നാണ് വിമർശകരുടെ ചോദ്യം.

Exit mobile version