ടൊറന്റോയില്‍ വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി; 10 മരണം,നിരവധി പേര്‍ക്ക് പരുക്ക്‌

0
64

ടൊറന്റോ: കാനഡയിലെ ടോറന്റോയില്‍ വഴിയാത്രികര്‍ക്കിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചുകയറ്റി പത്തു മരണം. പതിനാറ് പേര്‍ക്ക് പരുക്കേറ്റു. വാന്‍ ഓടിച്ചിരുന്ന 25കാരന്‍ അലേക് മിനസ്സിയാനെ പൊലിസ് അറസ്റ്റ് ചെയ്തു. തിരക്കു പിടിച്ച സമയത്തായിരുന്നു സംഭവം.

ആളുകള്‍ ഉണ്ടായിരുന്ന സ്ഥലത്തേക്ക് വേഗത്തിലാണ് വാന്‍ ഓടിച്ചുകയറ്റിയതെന്നു പറയപ്പെടുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നനിലയിലാണ്. ആളുകളുടെ ഷൂസുകളും ബാഗുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നതായി കാണാം. ഒരു സ്‌ട്രോളറും സംഭവസ്ഥലത്തിനു സമീപം മറിഞ്ഞുകിടക്കുന്നതായി കണ്ടെത്തി. കുട്ടികള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടോയെന്നു പക്ഷേ വ്യക്തമല്ല.

Leave a Reply