Pravasimalayaly

ട്രംപ് ഇന്ത്യയിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം: പൗരത്വ ഭേദഗതി നിയമം ചർച്ച ആവുമോ എന്ന് കാത്ത് രാജ്യം

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. വൻ സന്നാഹമാണ് ട്രംപിന്റെ വരവിനായി ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ചേരികളെ മറച്ചുകൊണ്ടുള്ള മതിൽ നിർമ്മാണവും ഒരു കോടി പേർ കാണാൻ എത്തുകയും ചെയ്യുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനവും ഒക്കെ വലിയ ചർച്ച ആകുമ്പോൾ തന്നെ പൗരത്വ നിയമ ഭേദഗതി നിയമവും മതസ്വാതന്ത്രവും ചർച്ച വിഷയം ആവുമോ എന്നുള്ള ആകാംഷയിലാണ് രാജ്യം. ഈ വിഷയങ്ങൾ ചർച്ചയാകും എന്ന് തന്നെയാണ് വൈറ്റ് ഹൌസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Exit mobile version