Pravasimalayaly

ട്രോളിംഗ് നിരോധനം ആരംഭിച്ചു

തിരുവനന്തപുരം

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി ആരംഭിച്ചു. കടലിലുള്ള ബോട്ടുകളെല്ലാം തിരിച്ചെത്തി. ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകണമെന്ന് നിർദേശിച്ചിരുന്നു. ട്രോളിങ് നിരോധന സമയത്തുള്ള പട്രോളിങ്ങിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനംകൂടി ലഭ്യമാക്കിയിട്ടുണ്ട്. 

തുറമുഖത്തും ലാൻഡിങ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനവും നിർത്തി. നിരോധനസമയത്ത് വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. സമാശ്വാസ സഹായധനവിഹിതം സമയബന്ധിതമായി നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അറിയിച്ചു

Exit mobile version