Pravasimalayaly

ട്വിറ്ററിൽ വൈറസ് ആക്രമണം; ഉടൻ പാസ്‌വേർഡ് മാറ്റാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

സാൻഫ്രാൻസിസ്കോ: പ്രമുഖ സോഷ്യൽ മീഡിയ മാധ്യമമായ ട്വിറ്ററിന്റെ ഇന്റേണൽ ലോഗിൽ വൈറസ് ബാധ. ഇതോടെ ഉപഭോക്താക്കൾ പാസ്‌വേഡുകൾ മാറ്റണമെന്നുള്ള മുന്നറിയിപ്പുമായി ട്വിറ്റർ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തു.

ആകെ 33 കോടിയിലധികം വരുന്ന ഉപയോകാതാക്കൾക്കാണ് പാസ്‍വേഡ് മാറ്റാൻ ട്വിറ്റർ നിർദ്ദേശം നൽകിയിരിക്കുന്നത്. പാസ്‌വേഡുകൾ ചോർന്നിട്ടില്ലെന്ന് പറഞ്ഞ ട്വിറ്റർ തകരാർ വേഗത്തിൽ പരിഹരിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുൻകരുതൽ എന്ന നിലയ്ക്കാണ് പാസ്‌വേഡ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിശദീകരിച്ചിരിക്കുന്നത്.

അതേസമയം എത്ര ഫയലുകൾ വൈറസ് ആക്രമണത്തിൽ നഷ്ടപ്പെട്ടുവെന്ന് ട്വിറ്റർ പറഞ്ഞിട്ടില്ല. എന്നാൽ പുറത്തായ പാസ്‌വേഡുകളുടെ എണ്ണം സാരമുളളതാണെന്നും ഇത് പരിഹരിക്കണമെങ്കിൽ വളരെ കാലം എടുക്കുമെന്നും ട്വിറ്ററുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ട്വീറ്റ് പുറത്തുവിട്ട ഉടൻ തന്നെ ട്വിറ്ററിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി.

Exit mobile version