Monday, November 18, 2024
HomeNewsKeralaഡ്യൂട്ടി പരിഷ്കരണത്തിന് സ്റ്റേ ഇല്ല, കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം:...

ഡ്യൂട്ടി പരിഷ്കരണത്തിന് സ്റ്റേ ഇല്ല, കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം: ഹൈക്കോടതി

കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആർടിസിയെ ലാഭകരമാക്കാൻ നടത്തുന്ന പരിഷ്കാരങ്ങളെ തൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. അതേസമയം ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം എന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.കാട്ടാക്കടയിൽ അച്ഛനെയും മകളേയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ കാര്യക്ഷമമായി നടക്കണം എന്നും കോടതി നിർദേശിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments