Pravasimalayaly

ഡൽഹിയിൽ ഭൂകമ്പ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂ ഡൽഹി

ഡല്‍ഹിയില്‍ അടുത്ത് തന്നെ വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് ഡല്‍ഹി-എസിആര്‍ മേഖലയിലാണ് അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന് ധാന്‍ബാദ് ഐഐടിയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വരുംദിവസങ്ങളില്‍ വന്‍ ഭൂകമ്പമുണ്ടാകുമെന്നാണ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്‌സ്, സീസ്മോളജി വകുപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ പതിനൊന്ന് തവണയാണ് ഭൂചലനമുണ്ടായത്.

അതേസമയം കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഭൂകമ്പ പ്രതിരോധനടപടികള്‍ സ്വീകരിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നതായി ഐഐടി സീസ്മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്‌സ് പ്രൊഫസറുമായ പികെ. ഖാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ സമീപകാലത്ത് തുടര്‍ച്ചയായുണ്ടായ ചെറുഭൂചലനങ്ങള്‍ വരാനിരിക്കുന്ന വലിയ ഭൂചലനത്തിന്റെ സൂചനയാണെന്നാണ് അദ്ദേഹം പറഞ്ഞത്

Exit mobile version