ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ ഇഡി കെജരിവാളിന്‍റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസിതിയിലും പരിസരത്തും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ; ഡല്‍ഹിയില്‍ നിരോധനാജ്ഞ
നടത്തിവരികയാണ്. കനത്ത സുരക്ഷയാണ് കെജരിവാളിന്‍റെ വസിതിക്ക് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ആരോപണ വിധേയമായ പണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ തന്നോട് ഇ.ഡി സമന്‍സ് അയച്ചതിനെ ഡല്‍ഹി മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു.ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ആവര്‍ത്തിച്ച് വിസമ്മതിച്ചു. കേന്ദ്ര ഏജന്‍സിയുടെ സമന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു അദേഹത്തിന്റെ വാദം.