Saturday, November 23, 2024
HomeLatest Newsതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ : വോട്ടർ പട്ടിക ഇന്ന്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ : വോട്ടർ പട്ടിക ഇന്ന്

വേട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തദ്ദേശ തെരഞ്ഞെടുപ്പ്‌ ഒക്‌ടോബര്‍ ഒടുവില്‍; പോളിംഗ് സമയം നീട്ടും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഒക്‌ടോബര്‍ അവസാനവാരം.

കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കില്ലെന്നും പ്രോട്ടോക്കോള്‍ പാലിച്ച്‌ യഥാസമയം പൂര്‍ത്തിയാക്കുമെന്നും സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി.

കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ വോട്ടെടുപ്പ്‌ സമയം ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിക്കും.

രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ അഞ്ചുവരെയെന്നത്‌ ആറുവരെയാക്കും.

ഇതിനായി 1994-ലെ കേരള പഞ്ചായത്തിരാജ്‌ നിയമം ഭേദഗതി ചെയ്‌ത്‌ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാന്‍ കമ്മിഷന്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കും.

സംവരണ സീറ്റുകളില്‍ മാറ്റമുണ്ടാകും.
വാര്‍ഡ്‌, അധ്യക്ഷസംവരണം മാറും. 50% വനിതാസംവരണത്തില്‍ ആകെ വാര്‍ഡുകളില്‍ ഒറ്റയക്കം വന്നാല്‍ ഒരു വനിതാ അംഗം കൂടുതലായിവരും.

കോവിഡ്‌ മാനദണ്ഡപ്രകാരം പ്രത്യേക മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ രാഷ്‌ട്രീയകക്ഷികളുമായും ആരോഗ്യവകുപ്പുമായും ആലോചിക്കും.

ഗ്രാമം, ബ്ലോക്ക്‌, ജില്ലാപഞ്ചായത്തുകളിലേക്കു മൂന്ന്‌ വോട്ട്‌ രേഖപ്പെടുത്തേണ്ടതിനാല്‍ മള്‍ട്ടി പോസ്‌റ്റ്‌ മെഷീനാകും ഉപയോഗിക്കുക.

നിലവില്‍ 37,500 മള്‍ട്ടി പോസ്‌റ്റ്‌ മെഷീനുകളുണ്ട്‌; 8000 എണ്ണംകൂടി വാങ്ങും. കോര്‍പറേഷന്‍/മുനിസിപ്പല്‍ തലത്തില്‍ ഒരു വോട്ട്‌ മതിയാകുമെന്നതിനാല്‍ സിംഗിള്‍ പോസ്‌റ്റ്‌ വോട്ടിങ്‌ മെഷീനാണ്‌ ഉപയോഗിക്കുക.
സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ കൂടുതല്‍ പോളിംഗ്‌ സ്‌റ്റേഷനുകള്‍ അനുവദിക്കും.

കഴിഞ്ഞതവണ 34,500 പോളിങ്‌ സ്‌റ്റേഷനുകളായിരുന്നു. ഇത്തവണ 500 എണ്ണംകൂടി വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. സാനിറ്റൈസറും മുഖാവരണവും ഓരോ പോളിങ്‌ സ്‌റ്റേഷനിലും ഉറപ്പാക്കും.

നവംബര്‍ ആദ്യം പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ്‌ നടപടികള്‍.

വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പേര്‌ ചേര്‍ക്കാന്‍ ഓഗസ്‌റ്റിലും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുമായി രണ്ടവസരം കൂടി നല്‍കും.

കരട്‌ വോട്ടര്‍ പട്ടിക കഴിഞ്ഞ ജനുവരി 20-നു പ്രസിദ്ധീകരിച്ചിരുന്നു. പ്രവാസികള്‍ പേര്‌ ചേര്‍ക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണം.

നാട്ടില്‍ മടങ്ങിയെത്തി സ്‌ഥിരതാമസമായെങ്കില്‍ സാധാരണ അപേക്ഷ മതി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments