തനിക്കുനേരെ ആള്‍ക്കൂട്ട ആക്രണം ഉണ്ടായി രുഹാനി സെയ്ദ്

0
92

കാശ്മീര്‍: തനിക്കുനേരെ രൂക്ഷമായ ആള്‍ക്കൂട്ട ആക്രമണം മതത്തിന്റെ പേരില്‍ ഉണ്ടായെന്നും എന്നാല്‍ അവയെ എല്ലാം താന്‍ ശക്തമായി നേരിട്ടുവെന്നും മോഡലും ചിത്രകാരിയുമായ രുഹാനി സെയ്ദ്. ബോളിവുഡ് നടി സൈറ വസീം അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ചാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. മതത്തിന്റെ പേരില്‍ തനിക്കും ആള്‍ക്കൂട്ട ആക്രമണം നേരിട്ടിരുന്നെന്നും എന്നാല്‍ താന്‍ വിട്ടുകൊടുത്തില്ലെന്നും അവര്‍ പറഞ്ഞു. സൈറ വസീം അഭിനയം ഉപേക്ഷിച്ചത് സ്വന്തം തീരുമാനപ്രകാരം ആയിരിക്കില്ലെന്നും അഭിമുഖത്തില്‍ രുഹാനി പറഞ്ഞു. സൈറയോട് അനുഭാവമാണുളളതെന്നും അവള്‍ നടന്ന കാരണം അവള്‍ നടന്ന വഴിയിലൂടെ ഞാനും സഞ്ചരിച്ചതാണ്. ദൈവം അനുഗ്രഹിച്ചു നല്‍കിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ ഗതികേടില്ല. സമൂഹം വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ നാല് വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത കലാസൃഷ്ടികള്‍ മുഴുവന്‍ എനിക്ക് കത്തിക്കേണ്ടി വന്നു. അഭിനയം ഉപേക്ഷിക്കുക എന്നത് സൈറയുടെ തീരുമാനം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു

Leave a Reply