Pravasimalayaly

‘ തനിക്ക് നാക്കുപിഴ സംഭവിച്ചു’ , പുലയരെ അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്

ദളിതരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് അപേക്ഷയുമായി പി സി ജോര്‍ജ്ജ് എംഎല്‍എ. നേരത്തെ എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിഷയത്തിലാണ് പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം പുറത്തു വന്നത്. ഇത് തനിക്ക് സംഭവിച്ച ഒരു നാക്കുപിഴയാണ്. വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ വൈദികര്‍ക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദേഹം പറയുന്നു.

കത്തോലിക്കാ സഭയില്‍ എന്താ വിഘടനം….ചുമ്മാ… പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കാകാര്‍ കേള്‍ക്കുമോ? ഇവരൊക്കെ കത്തോലിക്കരെന്ന് പറയാനാകുമോ.. എറണാകുളം-അങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും. വലിയ താമസമില്ലാതെ. എങ്ങനെ ഈ വൈദികന്‍ ചന്തകള്‍ക്കൊപ്പം കൂടിയെന്ന്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ജനിച്ചതാണ്. പോരെ. അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകും. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും നേരത്തെ പിസി ജോര്‍ജ് പറഞ്ഞത്.

Exit mobile version