കട്ടപ്പന: ഹരിതാ തട്ടിപ്പുകേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലം രണ്ടാം പ്രതി ശാലിനിയും തനിക്കും പോലീസില്‍ നിന്ന് ക്രൂര പ്രീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍. വനിതാ പോലീസ് പച്ചുളക് അരച്ചത് തന്റെ രഹസ്യ ഭാഗങ്ങളില്‍ തേച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയത് .പിരിച്ചെടുത്ത പണം എവിടെയെന്ന് അറിയുന്നിനായായിരുന്നു ഈ പീഡന മുറ. പുരുഷ പോലീസുകാര്‍ ലൈംഗീക ചുവയോടെയായിരുന്നു സംസാരമെന്നും ശാലിനി പറഞ്ഞു. ഹരിതാ കേസില്‍ ്അറസ്റ്റിലായി പുറത്തിറങ്ങിയ ശാലിനി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഹരിതാ ഫിനാന്‍സിയേഴ്സില്‍ രാജ് കുമാറാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും രാജ് കുമാറിന്റെ കൈയ്യില്‍ ക്യാഷര്‍മാര്‍ പണം ഏല്‍പ്പിച്ചിരുന്നുവെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. കിട്ടിയ പണം അത്രയും ഹതിതാ ഫിനാന്‍സിനു വേണ്ടി തന്നെ നിക്ഷേപിച്ച പണം അഡ്വ. നാസറിനെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നാണ് രാജ് കുമാര്‍ പറഞ്ഞതെന്നും നാസറിനെ താന്‍ കണ്ടിട്ടില്ലെന്നും ശാലിനി പറഞ്ഞു. രാജുവിനെ താന്‍ കണ്ടിട്ടുണ്ടെന്നും രാജു നാസറിനെ ഗുണ്ടയെന്ന പേരിലാണ് പരിചയപ്പെട്ടതെന്നും ശാലിനി പറഞ്ഞു കസ്റ്റഡിയിലെടുക്കുന്ന സമയത്ത് രാജ് കുമാറിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നുവെന്നും എഴുതപതിനായിരം രൂപക്ക് മുകളിലുള്ള തുകയുണ്ടായിരുന്നുവെന്നും ശാലിനി പറഞ്ഞു.