Pravasimalayaly

തന്റെ മരണം പ്രഖ്യാപിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ ഡോക്ടർമാർ നടത്തിയിരുന്നു : ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ

കോവിഡ് 19 ന്റെ മൂര്ധന്യാവസ്‌ഥയിൽ തന്റെ മരണം പ്രഖ്യാപിക്കുവാനുള്ള തയ്യാറെടുപ്പുകൾ ഡോക്ടർമാർ നടത്തിയിരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇതാദ്യമായാണ് കോവിഡ് രോഗം ബാധിച്ച അവസ്‌ഥയിൽ ബോറിസ് ജോൺസൺ നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചത്. രോഗം ആദ്യഘട്ടത്തിൽ കാര്യമായി എടുത്തിരുന്നില്ലെന്നും ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ വെന്റിലേറ്ററിലേയ്ക്ക് പ്രവേശിപ്പിക്കുവാൻ കൃത്രിമ ശ്വാസനാളം ക്രമീകരിച്ചപ്പോളാണ് ഗൗരവം മനസിലായതെന്നും ജോൺസൺ പറഞ്ഞു.

കോവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജോൺസണെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗമുക്തനായി തിരികെ ഔദ്യോഗിക കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

ദുഷ്കരമായ ഒരു കാലമായിരുന്നു അത് എന്നത്ഞാൻ നിഷേധിക്കില്ല. കാര്യങ്ങൾ തെറ്റായി സംഭവിച്ചാൽ എന്തുചെയ്യണമെന്നത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ഡോക്ടർമാർ നടത്തിയിരുന്നു”, സൺ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ബോറിസ് ജോൺസൺ വെളിപ്പെടുത്തി. “സ്റ്റാലിൻ മരണപ്പെട്ടതുപോലയുള്ള പരിതസ്ഥിതിയെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങൾ അവർ അതിനോടകം തന്നെ ആവിഷ്കരിച്ചിരുന്നു. ആ സമയങ്ങളിൽ ഞാൻ നല്ല അവസ്ഥയിലായിരുന്നില്ല. ആകസ്മികമായ സന്ദർഭങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവർനടത്തിയിരുന്നു”, ബോറിസ് ജോൺസൺ പറഞ്ഞു. മാർച്ച് 27നാണ് ബോറിസ് ജോൺസണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പക്ഷെ നേരിയ ലക്ഷണങ്ങളേ ആദ്യ ഘട്ടത്തിൽ പ്രകടിപ്പിച്ചിരുന്നുള്ളൂ. ഏപ്രിൽ 5ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോറിസ് ജോൺസണെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസം ഓക്സിജൻ നൽകിയിരുന്നു. പക്ഷെ താൻ മരിക്കാൻ പോവുകയാണെന്ന തോന്നൽ തനിക്കൊരിക്കലും ഉണ്ടായിരുന്നില്ലെന്ന് ബോറിസ് ജോൺസൺ അഭിമുഖത്തിനിടെ പറഞ്ഞു

Exit mobile version