Pravasimalayaly

തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി ചെമ്പന്‍ വിനോദ്, ഗോലി സോഡയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു

വിജയ് മിൽട്ടൺ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ഗോലി സോഡയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ആദ്യ ഭാഗത്ത് പ്രധാനതാരങ്ങളായി അഭിനയിച്ച യുവതാരങ്ങൾ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു. ചെമ്പൻ വിനോദ് ആണ് വില്ലനായി എത്തുന്നത്. ദുൽഖർ സൽമാൻ്റെ വായെ മൂടി പേസവ എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതനാണ് ചെന്പൻ. ശക്തമായ ഒരു കഥാപാത്രത്തെ ഗൗതം മേനോനും അവതരിപ്പിക്കുന്നു. സമുദ്രക്കനി, രോഹിണി, രേഖ എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകന്‍ വിജയ് മില്‍ട്ടണ്‍ തന്നെയാണ് ക്യാമറയും. സംഘട്ടനം സുപ്രീം സുന്ദര്‍. ചിത്രം ജൂൺ 22ന് അവീന റിലീസ് തിയേറ്ററുകളിലെത്തും. ധാരാളം അവാർഡുകൾ സ്വന്തമാക്കിയ
ഗോലി സോഡയുടെ ആദ്യ ഭാഗം വൻ വിജയമായിരുന്നു.

Exit mobile version