Pravasimalayaly

താനൂർ‌ ബോട്ടപകടം; മരിച്ചവരുടെ കുടുംബത്തിന് 2  ലക്ഷം ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം

ന്യൂ‍‍ഡൽഹി: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാം​ഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അവരോടൊപ്പം ചേർന്നു നിൽക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. രാഷ്ട്രപതിയും അനുശോചനം അറിയിച്ചു.  

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന താലൂക്കതല അദലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോ​ഗിക പരിപാടികളും മാറ്റി വച്ചു. 

Exit mobile version