മുംബൈ: സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ‘ഞാന്‍ ഇവിടെയുണ്ട്, ജീവിച്ചിരിക്കുന്നു’ എന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ. താന്‍ സുഖമായിരിക്കുന്നുവെന്നും സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചു.ഇക്കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മോഡലും നടിയുമായ ഇവര്‍ മരിച്ചതായി വാര്‍ത്ത പ്രചരിച്ചത്. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി പൂനം സുഖമായിരിക്കുന്നുവെന്നും ആരോഗ്യവതിയാണെന്നുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.എന്നാല്‍ ഈ വാര്‍ത്തയിലൂടെ താന്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായും നടി പറഞ്ഞു.