തിങ്കളാഴ്ചയിലെ ഹര്‍ത്താലില്‍ ഭിന്നത, സഹകരിക്കില്ലെന്ന് ഒരു വിഭാഗം സ്വകാര്യ ബസ്സുടമകള്‍

0
44

കൊച്ചി: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഒരു വിഭാഗം സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. ദലിത് സംഘടനകളുടെ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബസ് ഓപറേറ്റഴ്സ് ഫെഡറേഷനാണ് സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചത്.

നിത്യേനയുള്ള ഡീസല്‍ വിലവര്‍ധന കാരണം സാമ്പത്തിക പ്രയാസങ്ങള്‍ ആനുഭവിക്കുന്ന ബസ്സുടമകള്‍ ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവയ്ക്കില്ലെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply