Pravasimalayaly

തിരികെയെത്തുന്ന പ്രവാസികൾക്കായി സജ്ജീകരണങ്ങൾ ഒരുങ്ങുന്നു

തിരുവനന്തപുരം

കോവിഡ് 19 നെ തുടർന്ന് തിരികെ എത്തുന്ന പ്രവാസികൾക്കായി കേരളത്തിൽ സജ്ജീകരണങ്ങൾ ആരംഭിച്ചു. പ്രവാസികളെ തിരികെ എത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും തിരികെ വരുന്നവരെ നിരീക്ഷണത്തിൽ കഴിയുവാനുള്ള സജ്ജീകരണങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ഒരു ലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. കോവിഡ് ഇല്ലന്ന് സ്‌ഥിരീകരിച്ചവർക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ യാത്ര അനുമതി നൽകുക. കേരള സർക്കാരും ഡിജിറ്റൽ പാസ്സ് നൽകും. കോവിഡ് കെയറിലെ പരിശോധനയ്ക്ക് ശേഷം ഫലം നെഗറ്റീവ് ആയാൽ മാത്രമേ വീട്ടിലേയ്ക്ക് അയക്കൂ.

രോഗികൾ, പ്രായമുള്ളവർ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ മുൻഗണന ക്രമത്തിലാവും പ്രവാസികളെ നാട്ടിലെത്തിക്കുക. രണ്ട് ലക്ഷത്തോളം കിടക്കകളും സജ്ജമാണ്.

വീടുകളിലും സ്വയം ചെലവിൽ സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിലും സർക്കാർ ചിലവിൽ താമസിക്കുവാൻ കഴിയുന്ന ഇടങ്ങളിൽ എന്നിങ്ങനെ മൂന്ന് തരം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Exit mobile version