Pravasimalayaly

തിരിച്ചുപിടിക്കുമോ കോണ്‍ഗ്രസ്? കേവല ഭൂരിപക്ഷം കടന്ന് ലിഡ് നില; ബിജെപി പിന്നില്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസിന്റെ ലീഡ് നില. 224 അംഗ നിയമസഭയില്‍ 114 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി ലീഡ് നില 79 സീറ്റില്‍ ഒതുങ്ങി. ജെഡിഎസ് 24 മണ്ഡലങ്ങളില്‍ മുന്നിലുണ്ട്. ഏഴിടത്ത് മറ്റുള്ളവരാണ് ലിഡ് ചെയ്യുന്നത്.

നിലവിലെ സഭയില്‍ 120 അംഗങ്ങളാണ്, ഭരണകക്ഷിയായ ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 69ഉം.

കുമാരസ്വാമി പിന്നില്‍

ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ചന്നപട്ടണയില്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി സിപി യോഗീശ്വര ആണ് മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിയുടെ വി സോമണ്ണ ചാമരാജ നഗറില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ ജഗദീഷ് ഷെട്ടര്‍ പിന്നിലാണ്. കൂടാതെ ബിജെപി മന്ത്രിസഭയിലെ എട്ട് മന്ത്രിമാരും പിന്നിട്ടു നില്‍ക്കുകയാണ്.

കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ വരുണയില്‍ മുന്നിട്ടുനില്‍ക്കുന്നു. കനകപുരയില്‍ ഡികെ ശിവകുമാര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ബിജെപിയുടെ ആര്‍ അശോകന് എതിരെ 8000ല്‍ അധികമാണ് ശിവകുമാറിന്റെ ലീഡ്. ജെഡിഎസിന്റെ ജിടി ദേവഗൗഡ ചാമുണ്ഡേശ്വരിയിലും നിഖില്‍ കുമാരസ്വാമി രാമനഗരമിലും മുന്നേറ്റം നടത്തുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മുന്നിട്ടു നില്‍ക്കുകയാണ്.

Exit mobile version