എക്‌സിറ്റര്‍ :സമാനതകള്‍ ഇല്ലാത്ത പ്രളയ കെടുതിയില്‍ കേരള ജനത ദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട തങ്ങളുടെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ ആവും വിധം സഹായമെത്തിക്കാന്‍ കേരള കാത്തലിക് കമ്മ്യൂണിറ്റി എക്‌സിറ്റര്‍ തീരുമാനിച്ചു.
അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ കേരള മക്കളുടെ വേദനയെ നെഞ്ചിലേറ്റിയതിനൊടൊപ്പം എക്‌സിറ്ററില്‍ പതിവുപോലെ കൊണ്ടാടാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കി തിരിനാള്‍ ദിനമായ സെപ്തബര്‍ 8-ആം തിയ്യതി കേവലം കുര്‍ബാനയും പ്രദിക്ഷണവുമായി നടത്തുവാന്‍ തീരുമാനിച്ചതായി വികാരി ഫാ.സണ്ണി പോള്‍ പറഞ്ഞു.
തിരുനാളിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും അതെല്ലാം നിര്‍ത്തിവെച്ച് ആഘോഷങ്ങള്‍ക്ക് കരുതിയ പണവും കൂട്ടി കേരളത്തിന്റെ ദുരിതാശ്വകസ നിധിയിലേക്ക് നല്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് കാത്തലിക് കമ്മ്യൂണിറ്റി പ്രസിഡന്റ് ആനസി പോള്‍ വിശദികരിച്ചു.കുറഞ്ഞത് 5000 പൗണ്ട് സ്വരൂപിച്ച് നാടിന് നല്കുവാനാണ് കമ്മ്യൂണിറ്റി തയ്യാറെടുക്കുന്നത്.
തിരുനാള്‍ പ്രസുദേന്തിമാരുടെ സ്‌നേഹ നിര്‍ഭയമായ സഹകരണത്തിന് കമ്മിറ്റി കണ്‍വീനര്‍ കുര്യന്‍ ചാക്കോ ബൈജു പ്രേത്യക നന്ദി രേഖപ്പെടുത്തി