Pravasimalayaly

തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

തിരുവനന്തപുരം. മാര്‍ച്ച് 18 മുതല്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലേക്ക് മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യ ഓരോ പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ബുക്കിങ് ആരംഭിച്ചു. 

പുലര്‍ച്ചെ 5.40ന് ആണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. രാവിലെ 8.55ന് മുംബൈയിലേക്ക് മടക്ക സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 12.25ന് കൊച്ചിയിലേക്കും 2.50ന് മടക്ക സര്‍വീസും നടത്തും. 

Exit mobile version