Pravasimalayaly

തിലകന്‍ ചേട്ടന് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നവരോട്, സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ: എംഎ നിഷാദ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ച സംവിധായകന്‍ ആഷിക് അബുബിനെതിരെ സവിധായകന്‍ എംഎ നിഷാദ്. നടന്‍ തിലകന് വേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്നവരോട് എന്ന തലക്കെട്ടില്‍ ഫെയസ്ബുക്ക് കുറിപ്പിലാണ് നിഷാദിന്റെ വിമര്‍ശനം

തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട. തിലകന്‍ എന്ന മഹാനടനോട് കടുത്ത അനീതിയാണ് മലയാള സിനിമാ പ്രവര്‍ത്തകര്‍ ചെയ്തത്. വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്,അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍…,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ. നിഷാദ് ഫെയസ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

തിലകന്‍ ചേട്ടന് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നവരോട്…
സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പില്‍ വിളിച്ച് പറയാനുളള ആര്‍ജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടന്‍ തിലകനെ പടിക്കപ്പുറത്ത് നിര്‍ത്തിയ കാലം…
തിലകന്‍ ചേട്ടന് വേണ്ടി വാദിക്കാന്‍,പോട്ടെ ഒരു ചെറുവിരല്‍ അനക്കാന്‍,എത്ര പേരുണ്ടായിരുന്നൂ ?തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking..ഒരാകാംക്ഷ,അങ്ങനെ കണ്ടാല്‍ മതി…
തിലകന്‍ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തത്…വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്,അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍…,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…
NB..അമ്മയുടെ നടപടിയേ,സാധൂകരിക്കുന്നതല്ല എന്റ്‌റെ ഈ പോസ്റ്റ്…ചിലത് കാണുമ്പോള്‍ പ്രതികരിച്ച് പോകും..നിലപാടുകള്‍ ഉളളത് കൊണ്ട് തന്നെയാണ്…

Exit mobile version