Pravasimalayaly

തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും; ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകും‌ 

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം തീയറ്ററുകളും ഇന്നും നാളെയും ‌അടച്ചിടും. തീയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെതാണ് തീരുമാനം. സിനിമകൾ കരാർ ലംഘിച്ച് ഒടിടിയിൽ നേരത്തെതന്നെ റിലീസ് ചെയ്യുന്നത് തടയണം, നഷ്ടത്തിലായ സിനിമാ വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ നികുതിയിളവ് നൽകണം, ഫിക്‌സഡ് വൈദ്യുദി ചാർജ്ജ് ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ 20 ദിവസത്തിന് ശേഷം തീയറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി സിനിമ കാണാൻ ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ പറഞ്ഞു. എന്നാൽ, രണ്ട് ദിവസത്തെ സൂചനാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.

Exit mobile version