തുടർച്ചയായ രണ്ടാം ദിവസവും വയനാട്ടിലെ ദുരന്ത ഭൂമിയിൽ രാഹുൽ ഗാന്ധി; ദുരന്തത്തിൽ ഇരയായവർക്ക് 100 വീടുകൾ വച്ച് കൊടുക്കും: വയനാടിനെ ഹൃദയത്തോട് ചേർത്തുവച്ച് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ്

0
27

ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ഇന്നും സന്ദർശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പവും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്ബുകളിലും സന്ദർശനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനം സംബന്ധിച്ച്‌ ജില്ലാ അധികൃതരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍ വച്ചായിരുന്നു ചർച്ച.ദുരന്തത്തില്‍ വീടുകൾ നഷ്ടമായവർക്ക് കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിർമിച്ച്‌ നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇന്നലെ മുതല്‍ ഇവിടെയുണ്ട്. ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്ബുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും അവര്‍ വിവരിച്ചു. സാദ്ധ്യമായ സഹായങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധമാണ്’, രാഹുല്‍ പറഞ്ഞു.

Leave a Reply