Pravasimalayaly

തൃശൂരില്‍ കുടുംബശ്രീ യോഗത്തിനിടെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു,സംഭവം ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ

തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ ദലിത് യുവതിയെ ഭര്‍ത്താവ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ തീകൊളുത്തി കൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജീതു(29) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ഒളിവിലാണ്.ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്. കുടുംബശ്രീ യോഗത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചായത്തംഗം ഉള്‍പ്പെടെ സാക്ഷിയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരോ നാട്ടുകാരോ ശ്രമിച്ചില്ല.

വിരാജിനും ജീതുവിനുമിടയില്‍ ചില കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയുന്നു. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം.

വായ്പത്തുക കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ജീതുവിനെ കുടുംബശ്രീ യോഗം ചര്‍ച്ചയ്ക്കായി വിളിപ്പിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വിരാജ് ജീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. എന്നാല്‍ ഇതുകണ്ടുകൊണ്ട് നിന്നവരാരും തടയാനോ യുവതിയെ രക്ഷിക്കാനോ മുന്നോട്ട് വന്നില്ല. പൊള്ളലേറ്റ ജീതുവിനെ സ്വന്തം അച്ഛനെത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version