Pravasimalayaly

തേടി കാട്ടുതീ: മരിച്ചവരുടെ എണ്ണം 17 ആയി

 

മധുര: തേനിക്കടുത്ത് കുരങ്ങണി മലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മധുരയില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ച ഒരാള്‍ കൂടി മരിച്ചു.

60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത്. മധുരയിലെ കെന്നത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ചെന്നൈ, ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് കൊളുക്കു മലയില്‍ നിന്നും കുരങ്ങണി മലയിലേക്കുള്ള ട്രക്കിങ്ങിനിടെ കഴിഞ്ഞ ദിവസം കാട്ടൂതീയില്‍ കുടുങ്ങിയത്. പരിക്കേറ്റവരെ നാട്ടുകാരും വ്യോമസേനയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

Exit mobile version