Pravasimalayaly

തൊമ്മന്‍കുത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായി സൂചന,കാളിയാര്‍ പുഴ കരകവിഞ്ഞൊഴുകുന്നു:വീടുകളെല്ലാം വെള്ളത്തില്‍

തൊടുപുഴ:തൊമ്മന്‍കുത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടയതായി സൂചന.ഇന്നലെ രാത്രി മുതല്‍ പെയ്യ്ത കനത്തതമഴയെ തുടര്‍ന്ന് കാളിയാര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്.കാളിയാര്‍ പുഴയുടെ തീരപ്രദേശമായ ചേലക്കടവ് ഭാഗത്ത് നിരവധി വീടുകളാണ് വെള്ളത്തിനടിയിലായിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലെ പോലെ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിയാണ് നിലവില്‍. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വെള്ളം പൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.കലങ്ങിമറിഞ്ഞാണ് വെള്ളം വരുന്നത്. ഇതിനാല്‍ തൊമ്മന്‍കുത്തില്‍ എവിടെയോ ഉരുള്‍ പൊട്ടിയോ എന്ന സംശയത്തിലാണ് പ്രദേശവാസികള്‍.പെട്ടെന്ന് വെള്ളം പൊങ്ങുകയായിരുന്നു.വലിയതോതില്‍ മഴ ഇപ്പോഴും തുടരുകയാണ്.ചേലക്കടവ് ഭാഗത്തെ വെള്ളകയറിയ വീടുകളിലെ പ്രദേശവാസികളെ ദുരദ്ദാശ്വാസകാമ്പുകളിലേകളിലേക്ക് മാറ്റുകയാണ്.ജൂലെമാസത്തില്‍ ഇത് മൂന്നാം താവണയാണ് വീടുകളില വെള്ളം കയറുന്നത്.അതിനാല്‍ കനത്ത നാശനഷ്മാണ് പ്രദേശത്തുണ്ടായിരിക്കുന്നത്.

അതേസമയം ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് 2393.78 അടിയായി. രണ്ടടി കൂടി ഉയര്‍ന്നാല്‍ ‘ഓറഞ്ച് അലര്‍ട്ട്’ ജാഗ്രതാനിര്‍ദേശം നല്‍കും. ഇടുക്കിയിലെ പരമാവധി സംഭരണശേഷി 2400 അടിയാണ്. ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പു തുറക്കുമെന്നും റിസ്‌ക് എടുക്കാന്‍ വൈദ്യുത വകുപ്പ് തയാറല്ലെന്നും മന്ത്രി എം.എം.മണി പറഞ്ഞു. അതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പായി ഡാം തുറക്കാനാണ് തീരുമാനം.

ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.

Exit mobile version