ദളിത് മരണങ്ങൾ അവസാനിക്കുന്നില്ല: മലപ്പുറത്ത് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

0
23

ദിവസങ്ങൾക്കിടെ സംസ്‌ഥാനത്ത്‌ മറ്റൊരു ദലിത് മരണം കൂടി. മലപ്പുറം സ്വദേശിനി ദേവിക, അടിമാലിയിലെ ആദിവാസി വിദ്യാർത്ഥിനി എന്നിവർക്ക് പിന്നാലെ ഒരു ദലിത് പെൺകുട്ടി കൂടി മരണപ്പെട്ടിരിയ്ക്കുന്നു

മലപ്പുറം തിരൂരങ്ങാടിയിൽ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അജ്ഞലിയാണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും.

ഇന്നലെ വൈകുന്നേരത്തോടെയാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ അജ്ഞലിയെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അജ്ഞലി മുറിയിൽ നിന്നും ഇറങ്ങിപ്പോയി. സമയമേറെയായിട്ടും അനുജത്തി തിരിച്ചുവരാതിരുന്നതോടെ സഹോദരിമാർ നടത്തിയ തിരച്ചിലിലാണ് അജ്ഞലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഓൺലൈൻ ക്ലാസുകൾ ശരിയായ വിധത്തിൽ മനസിലാക്കാൻ കഴിയാത്തതിന്റെ മനോവിഷമം മാത്രമാണ് അജ്ഞലിക്ക് ഉണ്ടായിരുന്നതെന്ന് എന്ന് ബന്ധുക്കൾ ആരോപിച്ചു. മകൾക്ക് സ്വന്തമായി ഫോൺ വാങ്ങി തരാൻ അവശ്യപ്പെട്ടിരുന്നതായും അതിന് സാധിച്ചില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണത്തെ സംബന്ധിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply