കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ദിലീപിന് വിദേശത്തുപോവാന്‍ കോടതിയുടെ അനുമതി. ദിലീപിന്റെ പുതിയ സിനിമയായ കമ്മാരസംഭവത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഈ മാസം 25 മുതല്‍ മെയ് നാലു വരെ ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനായി ഹരജി പരിഗണിച്ച അഡീ.സെഷന്‍സ് കോടതിയാണ് അനുവാദം നല്‍കിയത്. താല്‍ക്കാലിക അനുമതിയാണ് കോടതി നല്‍കിയത്.
കേസിന്റെ വിചാരണ പൂര്‍ത്തിയാവും വരെ കോടതിയുടെ അനുമതിയില്ലാതെ വിദേശത്ത് പൊവാതിരിക്കാന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് തടഞ്ഞുവച്ച ശേഷമാണ് ജാമ്യം അനുവദിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് വിദേശയാത്ര നടത്താന്‍ ദിലീപ് കോടതിയുടെ അനുവാദം ചോദിക്കുന്നത്.