കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. നിപ്പ വൈറസ് ഭയം മൂലം കേരളത്തിലേക്ക് വരാന്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
തിരുവനന്തപുരത്ത് മെയ് 31 മുതലാണ് ചാമ്പ്യന്‍ഷിപ്പ് നടത്താനിരുന്നത്. പുതുക്കിയ തീയതിയും വേദിയും പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളിലുള്ളവരാണ് ഇവര്‍. നിപ്പയെ തുടര്‍ന്ന് കേരളത്തിലേക്ക് വരുന്ന പൗരന്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു.