നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ശ്രമം വിചാരണ വൈകിപ്പിക്കാനെന്ന് സര്‍ക്കാര്‍

0
31

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ സിനിമാതാരം ദിലീപ് നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും സി.ബി.ഐക്കും നോട്ടിസ് നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഹരജി ജൂലായ് നാലിന് പരിഗണിക്കാന്‍ മാറ്റി.

ഇന്നലെ ഹരജി പരിഗണിക്കവെ കേസില്‍ വിചാരണ നടപടി വൈകിപ്പിക്കാനാണ് ഇത്തരമൊരു ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിലെത്തിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കേസിലെ പ്രതികള്‍ പറഞ്ഞ നുണയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നും ആരോപിച്ചാണ് ദിലീപ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

Leave a Reply