Pravasimalayaly

നടുങ്ങി യാത്രക്കാർ, കോച്ചിൽ കൂട്ടക്കരച്ചിൽ; എലത്തൂർ ട്രെയിൻ ആക്രമണത്തിൽ ദുരൂഹത

എലത്തൂരിൽ ഓടുന്ന ട്രെയിനിൽ അക്രമി തീയിട്ടെന്ന അപ്രതീക്ഷിത വാർത്തയുടെ ഞെട്ടലിലാണ് നാടെങ്ങും.  അപ്രതീക്ഷിതമായ ആക്രമണമമായിരുന്നു തിരക്ക് കുറഞ്ഞ ട്രെയിനിൽ നടന്നത്. ഡി വൺ കോച്ചിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലെയാണ് യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ് ഭയന്നവർ നിലവിളക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. 

തീപടർന്ന് അപായച്ചങ്ങല വലിച്ചപ്പോൾ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ച് കോരപ്പുഴയ്ക്ക് മുകളിലായിരുന്നു. ചിലർക്ക് സാരമായി പൊള്ളിയത് കണ്ട് കോച്ചിൽ കൂട്ടക്കരച്ചിലായിരുന്നു.

രാത്രി 9.30ന് ഏലത്തൂർ സ്റ്റേഷൻ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടിവിൽ നടുക്കുന്ന സംഭവങ്ങളുടെ തുടക്കം. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി2 കോച്ചിൽ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി നടന്നു നീങ്ങി. തിരക്ക് കുറവായിരുന്ന കോച്ചിൽ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോൾ ചീറ്റിച്ചു പൊടുന്നനെ തീയിട്ടു. തീ ഉയർന്നപ്പോൾ നിലവിളച്ച യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും ഡിവൺ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആർക്കും പുറത്തിറങ്ങാൻ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞു. പതിനഞ്ചോളം പേർക്ക് പൊള്ളലേറ്റു.  പരിഭ്രാന്തരായ യാത്രക്കാർ, ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഓടി നിർത്തിയ ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിർത്തിയാണ് ആന്പുലൻസുകളിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്. 

പതിനഞ്ചോളം പേരുടെ ശരീരത്തിലേക്ക് തീ പടർന്നെങ്കിലും 9 പേർക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരിൽ 4 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിന് 50 % പൊള്ളലുണ്ട്. തീയിട്ടയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ചുവന്ന ഷർട്ട് ധരിച്ച് തൊപ്പിവച്ച ആളാണെന്ന് യാത്രക്കാർ മൊഴി നൽകി.

കണ്ണുരിലെത്തിയ ട്രെയ്‌നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥലും ആർപിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഡിവൺ ഡി2 കോച്ചുകൾ സീൽ ചെയ്തു. പുലർച്ചെ രണ്ട് മണിയോടെ റെയിൽവേ ട്രാക്കിന് സമീപം മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വാർത്തയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നു.  ട്രെയിനിൽ യാത്രചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്‌മത്ത് സഹോദരിയുടെ മകൾ സുഹറ, മട്ടന്നൂർ സ്വദേശി  നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

Exit mobile version