Pravasimalayaly

നടുവ് വേദനയ്ക്ക് നല്ല വ്യായാമം

സ്ത്രീകളെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് നടുവ് വേദന. മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതല്‍ അലട്ടുന്നത്.ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ അസ്ഥിക്ഷയം മൂലമുണ്ടാവുന്ന നടുവ് വേദന അധികരിക്കാന്‍ കാരണം. നട്ടെല്ലിലെയും അരയുടെ ഭാഗത്തെയും എല്ലുകളെയാണ് ഓസ്റ്റിയോപൊറോസിസ് കൂടുതലായും ശല്യപ്പെടുത്തുന്നത്.

ആര്‍ത്തവ വിരാമം വരുമ്പോള്‍ ബോണ്‍ മിനറല്‍ ഡന്‍സിറ്റി ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കും. എല്ലിന്‍റെ തേയ്മാനത്തെ കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഇത് ഓസ്റ്റിയോപൊറോസിസിനെതിരെ മുന്‍കരുതല്‍ എടുക്കാന്‍ സഹായിക്കും.

വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയ ആഹാരവും കാത്സ്യം ധാരാളം അടങ്ങിയ ആഹാരവും എല്ലുകളെ ബലപ്പെടുത്തും. പാല്, മുട്ട, വെണ്ണ, ഇലക്കറികള്‍, മത്സ്യം എന്നിവയില്‍ എല്ലിന് ആവശ്യമായ വൈറ്റമുനുകള്‍ അടങ്ങിയിരിക്കുന്നു.സ്ഥിരമായി വ്യായാമം ചെയ്യുന്നത് മാംസപേശികള്‍ക്കും ഒപ്പം എല്ലുകള്‍ക്കും ദൃഡത നല്‍കും.

Exit mobile version