നടൻ മണികണ്ഠൻ വിവാഹിതനായി : കല്യാണ ചെലവ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

0
33

കമ്മട്ടിപ്പാടം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന മണികണ്ഠൻ വിവാഹിതനായി. കോവിഡ് 19 പശ്ചാതലത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹ ചെലവിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

തൃപ്പൂണിത്തറ ക്ഷേത്രത്തിൽ വെച്ചാണ് സുഹൃത്ത് കൂടിയായ അഞ്ജലിയുമായുള്ള മണികണ്ഠന്റെ വിവാഹം നടന്നത്. ഈ ദിവസം മാറ്റിവച്ചാല്‍ ഇനി എന്നത്തേക്ക് എന്ന ആശങ്കയിലാണ് വിവാഹം ലളിതമാക്കി നടത്താമെന്ന് തീരുമാനിച്ചതെന്ന് മണികണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഘോഷം പിന്നീടാകാമല്ലോ. നാടിന്റെ ആരോഗ്യമാണ് വലുത്. വീട്ടില്‍ സദ്യയോ മറ്റ് ആഘോഷങ്ങളോ ഉണ്ടാകില്ല. എല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമുള്ള സമയത്താണ് എനിക്കും ആഘോഷിക്കാനാകുന്നത്. ലാല്‍ സാറും മമ്മൂട്ടി സാറും പറഞ്ഞത് ഈ തീരുമാനം നന്നായി എന്നാണെന്നും മണികണ്ഠൻ പറഞ്ഞു

Leave a Reply