Pravasimalayaly

നടൻ ശശി കലിംഗ വിടവാങ്ങി

സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ചലച്ചിത്ര നടൻ ശശി കലിംഗ (59) കരൾ രോഗത്തെ തുടർന്ന് അന്തരിച്ചു.

കാൽനൂറ്റാണ്ടിലേറെ നാടക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചതിന് ശേഷമാണ് സിനിമയിൽ എത്തിയത്. അഞ്ഞൂറോളം നാടകങ്ങളിൽ വേഷമിട്ട ശശി കലിംഗയുടെ ആദ്യ നാടകം “സാക്ഷാത്കാരം” ആണ്. 1998 ൽ പുറത്തിറങ്ങിയ തകരച്ചെണ്ടയാണ് ആദ്യ സിനിമ.

പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, അമർ അക്ബർ അന്തോണി, വെള്ളിമൂങ്ങ, ആമേൻ, കസബ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ഹലോ ഇന്ന് ഒന്നാം തീയതിയാണ് എന്ന സിനിമയിൽ നായകനുമായി. മുൻഷി ഉൾപ്പെടെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.

വി ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. ഭാര്യ പ്രഭാവതി. കുന്നമംഗലം പിലാശേരിയിലെ വീട്ടുവളപ്പിൽ ഇന്ന് 12 മണിക്ക് സംസ്കരിക്കും.

Exit mobile version