Saturday, November 23, 2024
HomeHEALTHനല്ല ആരോഗ്യത്തിന് നല്ല ഉറക്കം

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം

ദിവസവും എട്ടു മണിക്കൂര്‍ ഉറക്കമാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഉത്തമമായി കണക്കാക്കുന്നത്. അത്താഴം കഴിച്ചാലുടന്‍ ഉറങ്ങാന്‍ ശ്രമിക്കരുത്. ഉറക്കത്തിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുന്നതാണു നല്ലത്. ശാന്തമായ പാട്ടുകള്‍ കേള്‍ക്കുകയോ ലളിതമായി പുസ്തകങ്ങള്‍ വായിക്കുകയോ പത്തോ പതിനഞ്ചോ മിനിറ്റ് ധ്യാനിക്കുകയോ ചെയ്തതിനു ശേഷം ഉറക്കത്തിലേക്കു പോകാം.ശാരീരികാധ്വാനത്തിന്റെ തോത് അനുസരിച്ച് ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടുകയോ കുറയുകയോ ചെയ്യാം. ചിന്താപരമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഉറക്കം കൂടുതല്‍ വേണ്ടിവരും. രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഉറക്കം കൂടുതല്‍ വേണം.

ആദ്യത്തെ രണ്ടു മുതല്‍ നാലുവരെ മണിക്കൂറിലായിരിക്കും ഒരു വ്യക്തി നന്നായി ഉറങ്ങുക. ഈ സമയത്താണു ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി വിശ്രമിക്കുക. ഈ അവസ്ഥയ്ക്ക് മുടക്കം വരാതെ നോക്കണം.നവജാതശിശുക്കള്‍ 2022 മണിക്കൂര്‍ വരെ ഉറങ്ങും. ഒരു വയസാകുമ്പോള്‍ ഉറക്കം 1216 മണിക്കൂറായി കുറയും. സാവധാനം പകലുറക്കം ഉച്ചയുറക്കത്തിലേക്കു മാറും. നാലു വയസു വരെ ഈ രീതി തുടരും. സ്കൂളില്‍ പോയിത്തുടങ്ങിയാല്‍ ഉറക്കം വീണ്ടും കുറയും. നാലു വയസു മുതലുള്ള കുട്ടികള്‍ കളിയിലുള്ള താല്‍പര്യം കൊണ്ട് ഉറങ്ങാതിരിക്കാന്‍ ശ്രമിക്കും.
ഗര്‍ഭിണി പത്തുമണിക്കൂര്‍ വരെ ഉറങ്ങുന്നതു നല്ലതാണ്. ക്ഷീണവും മറ്റു പ്രശ്‌നങ്ങളും ഇല്ലെങ്കില്‍ പത്തു മണിക്കൂര്‍ ഉറങ്ങിയില്ല എന്നതു പ്രശ്‌നമല്ല. വയര്‍ വലുപ്പം കൂടി വരുമ്പോള്‍ ഇടതുവശം ചരിച്ചു കിടന്ന് ഉറങ്ങുകയും വലതുകാല്‍ തലയണകൊണ്ടു താങ്ങിവയ്ക്കുകയോ ചെയ്യുന്നതാണു നല്ലത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments