നവമാധ്യമരംഗത്ത് പുത്തൻ ചുവടുവെയ്പുമായി എസ് എൻ ഡി പി

0
27

കണിച്ചുകുളങ്ങര

എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സംരംഭമായ അറിവ് പദ്ധതി പുത്തൻ ഉണർവ്വോടെ നിങ്ങൾക്കൊപ്പം.. പദ്ധതിയുടെ നവമാധ്യമ രംഗത്തെയ്ക്കുള്ള ചുവടുവയ്പ്പിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയിൽ നിർവ്വഹിച്ചു.

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ, വൈപ്പിൻ യൂണിയൻ സെക്രട്ടറി ശ്യാംദാസ്, ദിനു വാലുപറമ്പിൽ,വിനു ധർമ്മരാജൻ, വിനോദ്,അജി തുടങ്ങിയവർ പങ്കെടുത്തു.

യോഗം നേതൃത്വം നല്‍കുന്ന അറിവ് പദ്ധതിയിലൂടെ അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ പോഷക സംഘടനകളായ യൂത്ത് മൂവ്മെന്റ്, വനിതാ സംഘം പ്രവർത്തകരിലൂടെയും നവമാധ്യമ രംഗത്ത് സൈബർ സേനയിലൂടെയും യൂണിയനുകളിലേക്കും, അവിടുന്ന് ശാഖകളിലേക്കും തുടര്‍ന്ന് കുടുംബയോഗങ്ങളിലേക്കും പകരുമ്പോള്‍ ഒരു വലിയ സാമൂഹ്യ വിപ്ളവത്തിലൂടെ സമുദായംഗങ്ങള്‍ക്ക് ഏറെ ഗുണം ലഭിക്കും.

Leave a Reply